ദില്ലിയില്‍ നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ ബഹുജനസദസ് നടത്തി
അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ലഭിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുവെന്നാരോപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ദില്ലിയില്‍ നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ ബഹുജനസദസ് നടത്തി. സിപിഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ പുതുക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.പി. പ്രദീഷ് അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.എ. ഫ്രാന്‍സിസ്, ഏരിയ കമ്മിറ്റി അംഗം എ.വി. ചന്ദ്രന്‍, എന്‍സിപി സംസ്ഥാന കമ്മിറ്റി അംഗം പി.സി. കറപ്പന്‍, സരിത രാജേഷ്, …