സൗത്ത് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഓട്ട് കമ്പനിലേക്കും തീ പടര്‍ന്നു. ഓട്ട് കമ്പനിയില്‍ സൂക്ഷിച്ചിരുന്ന ഉപയോഗശൂന്യമായ കാര്‍ സീറ്റുകളും അനുബന്ധവസ്തുക്കളും കത്തിനശിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്കായിരുന്നു സംഭവം. റെയില്‍പാളത്തിന് തൊട്ടരികെ വരെ തീ പടര്‍ന്നത് ആശങ്കയുണ്ടാക്കി. പുതുക്കാട് നിന്നും 2 യൂണിറ്റും ചാലക്കുടിയില്‍ നിന്ന് ഒരു യൂണിറ്റും അഗ്നിരക്ഷാസേനയെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പുതുക്കാട് കുറുമാലി ക്ഷേത്രത്തിന് സമീപത്തെ പാടത്ത് തീപിടുത്തം
