nctv news pudukkad

nctv news logo
nctv news logo

latest news

കള്ളായിയില്‍ മിന്നല്‍ ചുഴലിയില്‍ കനത്തനാശനഷ്ടം

മണ്ണംപേട്ട തെക്കേക്കരയില്‍ ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. തൃക്കൂര്‍ പഞ്ചായത്തിലെ കള്ളായിയില്‍ മിന്നല്‍ ചുഴലിയില്‍ കനത്ത നാശനഷ്ടം. ചൊവ്വാഴ്ച രാത്രിയില്‍ ആഞ്ഞുവീശിയ കാറ്റില്‍ 3 കൃഷിയിടങ്ങളിലായി അറുന്നൂറോളം വാഴകളാണ് ഒടിഞ്ഞ് വീണത്. മാന്തോട്ടത്തില്‍ ജെസ്റ്റിന്റെ മുന്നൂറിലധികം വാഴകളും കൊളമാത്ത് പ്രകാശന്റെ നൂറ്റമ്പതോളവും മുടിക്കുളത്തില്‍ ഭവദാസിന്റെ 150 ഓളം വാഴകളുമാണ് നശിച്ചത്. ഓണവിപണി ലക്ഷ്യമാക്കി നട്ടുവളര്‍ത്തിയ വാഴകളാണ് പൂര്‍ണമായും നശിച്ചത്. ഇന്‍ഷുറന്‍സുണ്ടെങ്കിലും നാമമാത്രമായ നഷ്ടപരിഹാരമാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. കൂടാതെ തങ്ങളുടെ ഏറെനാളത്തെ …

കള്ളായിയില്‍ മിന്നല്‍ ചുഴലിയില്‍ കനത്തനാശനഷ്ടം Read More »

ആവേശം സിനിമ മോഡല്‍ പാര്‍ട്ടി നടത്തി ഗുണ്ടാത്തലവന്‍

നാല് കൊലപാതക കേസുകളില്‍ അടക്കം പ്രതിയാണ് ഗുണ്ടാത്തലവന്‍ അനൂപ്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു ആവേശം മോഡല്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. കൊടും ക്രിമിനലുകള്‍ അടക്കം 60 ഓളം പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. ഗുണ്ടകളുടെ സംഗമമായി മാറിയ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ എടാ മോനെ എന്ന ഹിറ്റ് ഡയലോഗ് ഓടെ റീല്‍സായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പാര്‍ട്ടിയിലേക്ക് മദ്യക്കുപ്പികള്‍ കൊണ്ടുപോകുന്നത് അടക്കം റീല്‍സില്‍ ഉണ്ട്. കൊട്ടേക്കാട് പാടശേഖരത്താണ് പാര്‍ട്ടി നടത്തിയത്. അറുപതിലേറെ പേര്‍ പാടത്ത് തമ്പടിച്ചതറിഞ്ഞ് പൊലീസ് ഇവിടെ എത്തി …

ആവേശം സിനിമ മോഡല്‍ പാര്‍ട്ടി നടത്തി ഗുണ്ടാത്തലവന്‍ Read More »

പാലപ്പിള്ളി കാരിക്കുളത്ത് വീണ്ടും പുലിയിറങ്ങി പശുകിടാവിനെ കൊന്നു

 പാലപ്പിള്ളി കാരിക്കുളത്ത് വീണ്ടും പുലിയിറങ്ങി പശുകിടാവിനെ കൊന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പശുക്കിടാവിന്റെ ജഡം കണ്ടെത്തിയത്. ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് ഈ മേഖലയില്‍ പുലിയിറങ്ങുന്നത്. തൊഴിലാളികള്‍ താമസിക്കുന്ന പാഡിക്കു സമീപമായിരുന്നു പുലിയിറങ്ങിയത്. ജനവാസമേഖലയില്‍ നിരന്തരം പുലിയുടെ സാന്നിധ്യമുണ്ടാകുന്നത് തോട്ടം തൊഴിലാളികളെയും പ്രദേശവാസികളെയും ആശങ്കയിലാക്കുന്നുണ്ട്.

PARAPPUKARA TEMPLE, CHURCH

പറപ്പൂക്കര ഷഷ്ഠി, പള്ളി തിരുന്നാള്‍ എന്നിവയോടനുബന്ധിച്ച് പറപ്പൂക്കര കേളി യുവജന സംഘം ഒരുക്കിയ സാംസ്‌ക്കാരിക സംഗമം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ഇ.കെ. അനൂപ് അദ്ധ്യക്ഷത വഹിച്ചു. പറപ്പൂക്കര ഫൊറോന പള്ളി വികാരി ഫാ. ജോയ് പെരേപ്പാടന്‍, ഇമാം സൈഫുദീന്‍ അല്‍ ഖാസിമി ഓണമ്പിള്ളി, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ. നാരായണന്‍, ബീന സുരേന്ദ്രന്‍, റീന ഫ്രാന്‍സിസ്, ഷീബ സുരേന്ദ്രന്‍, ഇ.ഡി. ദിലീഷ്, ടി.എസ്. അഭിലാഷ്, ഷാജു ഉറുവത്ത് എന്നിവര്‍ പ്രസംഗിച്ചു. //

മറ്റത്തൂര്‍ പടിഞ്ഞാട്ടുമുറി മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി

ക്ഷേത്രം പ്രസിഡന്റ് കളരിക്കല്‍ ദിവാകരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാമന്‍ ദീപോജ്ജ്വലനം നിര്‍വ്വഹിച്ചു. സെക്രട്ടറി രഘു കുണ്ടനാട്ട്, ട്രഷറര്‍ സുധ സേതുമാധവന്‍, കമ്മറ്റി അംഗങ്ങളായ ഷാജു പൂണൂലിപ്പറമ്പില്‍, സുജിത്ത് ആനന്ദപുരത്തുക്കാരന്‍, പി സി ബിനോയ്, ഗോപാലകൃഷ്ണന്‍ മൂത്തേടത്ത്, നിത്യ അരുണ്‍, ബിനി, രാമു എന്നിവര്‍ സന്നിഹിതരായിരുന്നു. മേയ് 19ന് സപ്താഹം അവസാനിക്കും. 23, 24 തിയ്യതികളില്‍ നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിന് മുന്നോടിയായാണ് ഭാഗവത സപ്താഹം സംഘടിപ്പിച്ചിരിക്കുന്നത്.

ADARAVU

അവിട്ടപ്പിള്ളി ഹില്‍ റസിഡന്‍സ് അസോസിയേഷന്റെ 7-ാം വാര്‍ഷികം ആഘോഷിച്ചു

പഞ്ചായത്ത് അംഗം എം.എസ്. സുമേഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്. ഷോബി അധ്യക്ഷത വഹിച്ചു. ഫ്‌ളവേഴ്‌സ് ടോപ്പ് സിങര്‍ ആയി തിരഞ്ഞെടുത്ത മിലനെ ചടങ്ങില്‍ പഞ്ചായത്ത് അംഗം ആദരിച്ചു. ദേശീയ അത്‌ലറ്റിക് താരങ്ങളായ ഉഷാമാണി, ജിതി സലിഷ് എന്നിവരെയും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ് നേടിയ കെ.ബി. സൂര്യഗായത്രി കെ.ബി. കൃഷ്ണപ്രിയ എന്നിവരെയും ആദരിച്ചു. ടി. ബാലകൃഷ്ണ മേനോന്‍, കെ.വി. ഹരിന്ദ്രന്‍, കെ.ജെ. സെല്‍വന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. 

KAVALLUR KAVITHA CLUB

 കാവല്ലൂര്‍ കവിത ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 33-ാം വാര്‍ഷികം ആഘോഷിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് വില്‍സണ്‍ പഴുങ്കാരന്‍ അധ്യക്ഷത വഹിച്ചു. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ശശി അയ്യഞ്ചിറ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൈമണ്‍ നമ്പാടന്‍, പി.എസ്. പ്രീജു, രാജു കിഴക്കൂടന്‍, ജസ്റ്റിന്‍ കാവല്ലൂര്‍, കെ.ജെ. ബിജു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ സ്‌നേഹവിരുന്ന്, വിവിധ മേഖലയില്‍ പ്രവര്‍ത്തന മികവ് തെളിയിച്ചവര്‍ക്ക് ആദരവ്  എന്നിവ സംഘടിപ്പിച്ചു

PARPPUKARA TEMPLE SHASHTI

പറപ്പൂക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ആഘോഷിച്ചു

രാവിലെ വിശേഷാല്‍ പൂജകള്‍, നവകം, പഞ്ചഗവ്യം, അഭിഷേകങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. ഇന്ദിരാവതി പീച്ചിരിക്കല്‍ മഠം ഭാഗവതം പാരായണം ചെയ്തു. ഉച്ചയ്ക്ക് വര്‍ണ്ണാഭമായ കാവടി എഴുന്നള്ളിപ്പില്‍ പീലിക്കാവടികളും പൂക്കാവടികളും നിറഞ്ഞാടി. വിവിധ ദേശക്കാരുടെ നേതൃത്വത്തിലാണ് കാവടി എഴുന്നള്ളിപ്പ് നടന്നത്. വൈകിട്ട് നാദസ്വരകച്ചേരി, ഭക്തിപ്രഭാഷണം, ഓംകാരനാഥന്‍ ബാലെ എന്നിവയും നടന്നു. നിരവധിയാളുകളാണ് ചടങ്ങുകളില്‍ പങ്കാളികളായത്.

OMBATHUGAL TEMPLE

ഒമ്പതുങ്ങല്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ദ്രവ്യ കലശവും നടത്തി

ക്ഷേത്രം തന്ത്രി ഏറന്നൂര്‍ മനക്കല്‍ നാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം തന്ത്രി ഏറന്നൂര്‍ മനക്കല്‍ നാരായണന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി തെക്കേമഠം മോഹനന്‍ എമ്പ്രാന്തിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കലശമാടല്‍,പ്രത്യക പൂജകള്‍, നിറമാല, ചുറ്റുവിളക്ക് എന്നിവ ഉണ്ടായിരുന്നു. പ്രസാദഊട്ടും ഒരുക്കിയിരുന്നു. 

മരത്താക്കര സിഗ്നലില്‍ കാത്തു കിടക്കുന്നതിനിടയില്‍ വാഹനത്തിനു നേരെയും ഡ്രൈവര്‍ക്കുനേരെയും ആക്രമണം നടത്തിയ സംഭവത്തില്‍ 2 പ്രതികളെ ഒല്ലൂര്‍ പൊലീസ് അറസ്റ്റുചെയ്തു

മരത്താക്കര സിഗ്നലില്‍ കാത്തു കിടക്കുന്നതിനിടയില്‍ വാഹനത്തിനു നേരെയും ഡ്രൈവര്‍ക്കുനേരെയും ആക്രമണം നടത്തിയ സംഭവത്തില്‍ 2 പ്രതികളെ ഒല്ലൂര്‍ പൊലീസ് അറസ്റ്റുചെയ്തു. നെന്മാറ കല്‍നാട് സ്വദേശികളായ കല്‍നാട് വീട്ടില്‍ 22 വയസ്സുള്ള കാര്‍ത്തിക്, 52 വയസ്സുള്ള ശെന്തില്‍ കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഡ്രൈവറായ ഫോര്‍ട്ട് കൊച്ചി അവരാവതി സ്വദേശി 44 വയസ്സുള്ള ശ്യാമിനെയാണ് ഇരുവരും ആക്രമിച്ച് ഗുരുതര പരുക്കേല്‍പ്പിച്ചത്. വാഹനത്തിന്റെ ഇരു വശത്തെയും ഗ്ലാസ് ഇരുമ്പ് വടികൊണ്ട് അടിച്ചു തകര്‍ക്കുകയും ഡ്രൈവര്‍ക്കുനേരം വധശ്രമവും നടന്നു. ശ്യാമിനെ വാഹനത്തില്‍ …

മരത്താക്കര സിഗ്നലില്‍ കാത്തു കിടക്കുന്നതിനിടയില്‍ വാഹനത്തിനു നേരെയും ഡ്രൈവര്‍ക്കുനേരെയും ആക്രമണം നടത്തിയ സംഭവത്തില്‍ 2 പ്രതികളെ ഒല്ലൂര്‍ പൊലീസ് അറസ്റ്റുചെയ്തു Read More »

കഴിഞ്ഞ ദിവസം മൂന്നുപീടികയില്‍ യുവാവിനെ നടുറോഡില്‍ വെച്ച് ഒരു സംഘം യുവാക്കള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു

കഴിഞ്ഞ ദിവസം മൂന്നുപീടികയില്‍ യുവാവിനെ നടുറോഡില്‍ വെച്ച് ഒരു സംഘം യുവാക്കള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം സ്വദേശി 19 വയസ്സുള്ള ആദിത്യന്‍, പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി 23 വയസ്സുള്ള അതുല്‍കൃഷ്ണ എന്നിവരും പ്രായപൂര്‍ത്തിയാവാത്ത മറ്റ് രണ്ട് പേരെയുമാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് പെരിഞ്ഞനം സ്വദേശിയായ അശ്വിന് മര്‍ദ്ദനമേറ്റത്. കുറച്ചു ദിവസം മുമ്പ് അശ്വിന്റെ ഹെല്‍മറ്റ് സംഘത്തിലുള്ള ഒരാള്‍ വാങ്ങിയിരുന്നു. തിരികെ കിട്ടാതായതോടെ മൊബൈല്‍ …

കഴിഞ്ഞ ദിവസം മൂന്നുപീടികയില്‍ യുവാവിനെ നടുറോഡില്‍ വെച്ച് ഒരു സംഘം യുവാക്കള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു Read More »

ജനനീതി സംരക്ഷണവേദിയുടെ സംസ്ഥാനകമ്മിറ്റി ഓഫീസ് മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു

ജനനീതി സംരക്ഷണവേദിയുടെ സംസ്ഥാനകമ്മിറ്റി ഓഫീസ് മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. ആശുപത്രികളിലെ അനാസ്ഥ മൂലം രോഗികള്‍ക്ക് അപകടകരമായ സ്ഥിതിയും മരണവും നേരിടുമ്പോള്‍ ആവശ്യമായ നിയമസഹായങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ജനനീതി സംരക്ഷണവേദി രൂപവല്‍ക്കരിച്ചത്. സാമൂഹികപ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയര്‍പേഴ്സന്‍ എസ്.സുചിത്ര അധ്യക്ഷത വഹിച്ചു. ഡി.സുരേന്ദ്രനാഥ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഞ്ജിത, അജിത്, വി.എ.അജയ്, ശ്രീധരന്‍ കളരിക്കല്‍, കെ.സി.കാര്‍ത്തികേയന്‍, കെ.എം. നസറുദ്ദീന്‍, മുനീറ, പുഷ്പ വേണുഗോപാല്‍, സെക്രട്ടറി അന്നരാജു, മേരി അബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

തൃക്കൂര്‍ അത്താണിയില്‍ നെല്‍വയല്‍ രൂപമാറ്റം വരുത്തുന്നതായി പരാതി

തൃക്കൂര്‍ അത്താണിയില്‍ നെല്‍വയല്‍ രൂപമാറ്റം വരുത്തുന്നതായി പരാതി. മീന്‍ വളര്‍ത്തലിന്റെ പേരില്‍ കുളങ്ങള്‍ കുഴിച്ച് കളിമണ്ണ് മാറ്റിയിട്ടതായും പിന്നീട് ഇവ കടത്താന്‍ ശ്രമം നടക്കാന്‍ സാധ്യതയുള്ളതായും ഒരു വിഭാഗം ആരോപിച്ചു. സിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളിമണ്ണ് ഖനത്തിനെതിരെ നടത്തിയ പ്രതിഷേധ സമരം പഞ്ചായത്തംഗം മായ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ജസ്റ്റിന്‍ തോമസ് അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റിഅംഗം നോബര്‍ട്ട് ഇ.പോള്‍, യുവചേതന സംസ്‌കാരിക കലാ സമിതി ഭാരവാഹികള്‍ ഗില്‍ബര്‍ട്ട് സി.പോള്‍ എന്നിവര്‍ …

തൃക്കൂര്‍ അത്താണിയില്‍ നെല്‍വയല്‍ രൂപമാറ്റം വരുത്തുന്നതായി പരാതി Read More »

കൊടകര കണ്ടംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പതിനൊന്നാമത് ദശാവതാരം ചന്ദനം ചാര്‍ത്തു മഹോത്സവവും പ്രഭാഷണ പരമ്പരയും ക്ഷേത്രം തന്ത്രി അഴകത്തു മനക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടേയും മേല്‍ശാന്തി ചുള്ളി മംഗലത്ത് മന വാസുദേവന്‍ നമ്പൂതിരിയുടേയും മുഖ്യ കാര്‍മ്മികത്വത്തില്‍ ആരംഭിച്ചു

കൊടകര കണ്ടംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പതിനൊന്നാമത് ദശാവതാരം ചന്ദനം ചാര്‍ത്തു മഹോത്സവവും പ്രഭാഷണ പരമ്പരയും ക്ഷേത്രം തന്ത്രി അഴകത്തു മനക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടേയും മേല്‍ശാന്തി ചുള്ളിമംഗലത്ത് മന വാസുദേവന്‍ നമ്പൂതിരിയുടേയും മുഖ്യ കാര്‍മ്മികത്വത്തില്‍ ആരംഭിച്ചു. മെയ് 9 ന് അങ്കമാലി തോട്ടാ മറ്റം നാരായണന്‍ നമ്പൂതിരി ഭഗവത് വിഗ്രഹത്തില്‍ മത്സ്യവതാരം ചന്ദനം ചാര്‍ത്തിയതോടെ ചന്ദനം ചാര്‍ത്തു മഹോത്സവത്തിന് തുടക്കമായി. മെയ് 9 ന് വൈകീട്ട് ദീപാരാധനക്കുശേഷം ശ്രീപാര്‍ത്ഥസാരഥി ഭജന മണ്ഡപത്തില്‍ വച്ച് നടന്ന ചടങ്ങില്‍ അഖില …

കൊടകര കണ്ടംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പതിനൊന്നാമത് ദശാവതാരം ചന്ദനം ചാര്‍ത്തു മഹോത്സവവും പ്രഭാഷണ പരമ്പരയും ക്ഷേത്രം തന്ത്രി അഴകത്തു മനക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടേയും മേല്‍ശാന്തി ചുള്ളി മംഗലത്ത് മന വാസുദേവന്‍ നമ്പൂതിരിയുടേയും മുഖ്യ കാര്‍മ്മികത്വത്തില്‍ ആരംഭിച്ചു Read More »

മൂന്ന് വര്‍ഷത്തോളമായി വേനല്‍ മഴയ്ക്ക് ശേഷമുള്ള സമയങ്ങളില്‍ മുപ്ലി വണ്ടിന്റെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പയ്യാക്കര മാടശ്ശേരി ചേരാനല്ലൂക്കാരന്‍ റോസിലിയും സഹോദരനും

മൂന്ന് വര്‍ഷത്തോളമായി വേനല്‍ മഴയ്ക്ക് ശേഷമുള്ള സമയങ്ങളില്‍ മുപ്ലി വണ്ടിന്റെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പയ്യാക്കര മാടശ്ശേരി ചേരാനല്ലൂക്കാരന്‍ റോസിലിയും സഹോദരനും. നവംബര്‍ തൊട്ട് മെയ് വരെയുള്ള മാസങ്ങളിലാണ് മുപ്ലി വണ്ടിന്റെ  ശല്യം രൂക്ഷമാകുന്നത്. ഓട് മേഞ്ഞ പുര ആയത് കൊണ്ട് തന്നെ ചുറ്റുപ്പാടുള്ള മറ്റ് വീടുകളെ അപേക്ഷിച്ച് റോസിലിയുടെ വീട്ടിലാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത്. ഈ സമയങ്ങളില്‍ ഭക്ഷണം പാകം ചെയ്യാനോ ഉറങ്ങാനോ സാധിക്കാത്ത അവസ്ഥയിലാണ്. ഇതിനെതിരെ മരുന്ന് തെളിച്ചെങ്കിലും മരുന്നിന്റെ തീവ്രത കുറയുന്നതോടെ …

മൂന്ന് വര്‍ഷത്തോളമായി വേനല്‍ മഴയ്ക്ക് ശേഷമുള്ള സമയങ്ങളില്‍ മുപ്ലി വണ്ടിന്റെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പയ്യാക്കര മാടശ്ശേരി ചേരാനല്ലൂക്കാരന്‍ റോസിലിയും സഹോദരനും Read More »

മൂന്നുപീടികയില്‍ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് മര്‍ദിച്ചു

 മൂന്നുപീടികയില്‍ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് മര്‍ദിച്ചു.മൂന്നുപീടിക ബീച്ച് റോഡില്‍ ഇന്നലെ വൈകിട്ട് ആറരയോടെ ആയിരുന്നു മര്‍ദ്ദനം. ആറിലധികം പേരുകള്‍ പെട്ട സംഘമാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ മൂന്നുപീടിക സ്വദേശികളായ  അശ്വിന്‍, ജിതിന്‍  എന്നിവര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവര്‍ ഇരിങ്ങാലക്കുട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല.ഹെല്‍മെറ്റ് എടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്. മര്‍ദ്ദനം കണ്ട നാട്ടുകാര്‍ ആണ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. നാട്ടുകാര്‍ ഇടപെട്ടാണ് യുവാക്കളെ  രക്ഷപ്പെടുത്തിയത്. …

മൂന്നുപീടികയില്‍ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് മര്‍ദിച്ചു Read More »

ചിത്രകാരിയും വടക്കാഞ്ചേരി ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അധ്യാപികയുമായ പ്രിയ ഷിബുവിന്റെ നേതൃത്വത്തില്‍ ഇലകള്‍ മഞ്ഞ പൂക്കള്‍ പച്ച എന്ന പേരിലുള്ള ത്രിദിന ക്യാമ്പിന് മാങ്കുറ്റിപ്പാടത്ത് തുടക്കമായി

വരയ്ക്കാനിഷ്ടപ്പെടുന്നവരെ പ്രായഭേദമില്ലാതെ വരകളുടേയും വര്‍ണങ്ങളുടേയും ലോകത്ത് ഒരുമിച്ചുകൂട്ടുകയാണ് മാങ്കുറ്റിപ്പാടത്ത് ആരംഭിച്ച ചിത്രകലാക്യാമ്പ്. ചിത്രകാരിയും വടക്കാഞ്ചേരി ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അധ്യാപികയുമായ പ്രിയ ഷിബുവിന്റെ നേതൃത്വത്തിലാണ് ഇലകള്‍ മഞ്ഞ പൂക്കള്‍ പച്ച എന്ന പേരിലുള്ള ത്രിദിന ക്യാമ്പിന് തുടക്കം കുറിച്ചത്. എട്ടുവയസിനും എഴുപതു വയസിനും ഇടില്‍ പ്രായമുള്ള മുപ്പതോളം പേരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ചിത്രകല പരിശീലിപ്പിക്കലല്ല  മനസിലുള്ള ചിത്രങ്ങളെ ഇഷ്ടമുള്ള രൂപവും നിറവും നല്‍കി കാന്‍വാസിലേക്ക് പകര്‍ത്താന്‍ വേദിയൊരുക്കലാണ് ക്യാമ്പിന്റെ ലക്ഷ്യം. ഒപ്പം കുട്ടികളുടെ മധ്യവേനലവധിക്കാലം സര്‍ഗാത്മകമാക്കാനും ക്യാമ്പ് …

ചിത്രകാരിയും വടക്കാഞ്ചേരി ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അധ്യാപികയുമായ പ്രിയ ഷിബുവിന്റെ നേതൃത്വത്തില്‍ ഇലകള്‍ മഞ്ഞ പൂക്കള്‍ പച്ച എന്ന പേരിലുള്ള ത്രിദിന ക്യാമ്പിന് മാങ്കുറ്റിപ്പാടത്ത് തുടക്കമായി Read More »

മുപ്ലിയം പാറക്കുളത്ത് അതിഥി തൊഴിലാളിയെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 മുപ്ലിയം പാറക്കുളത്ത് യുവാവിനെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശി 24 വയസുള്ള ധീരജ് സിംഗ് ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. പാറക്കുളത്ത് കെട്ടിട നിര്‍മ്മാണത്തിന് എത്തിയ തൊഴിലാളിയാണ് ഇയാള്‍. തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടിലെ കിണറിലാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടത്. ദുര്‍ഗന്ധം വന്നതോടെ കൂടെ താമസിക്കുന്നവരാണ് ആദ്യം മൃതദേഹം കണ്ടത്. ആള്‍മറയുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.ചൊവ്വാഴ്ച രാത്രി ഇയാളെ കണ്ടതായി പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ അഞ്ചുപേരാണ് ഈ വീട്ടില്‍ …

മുപ്ലിയം പാറക്കുളത്ത് അതിഥി തൊഴിലാളിയെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More »

sslc

എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചപ്പോൾ മറ്റത്തൂർ പഞ്ചായത്തിൽ രണ്ടും, കൊടകരയിൽ മൂന്നും പറപ്പൂക്കരയിൽ ഒന്നും അളഗപ്പനഗർ പഞ്ചായത്തിൽ ഒന്നും വരന്തരപ്പിള്ളി പഞ്ചായത്തിൽ നാലും സ്‌കൂളുകളിൽ 100 % ശതമാനം വിജയം

298 പേരെ പരീക്ഷക്കിരുത്തി 55 എ പ്ലസ് ഉൾപ്പെടെ മുഴുവൻ പേരും വിജയിച്ച വരന്തരപ്പിള്ളി സി ജെ എം മസ്‌കൂളാണ് മുന്നിൽ. 279 പേർ പരീക്ഷ എഴുതി 60 എ പ്ലസ് ഉൾപ്പെടെ മുഴുവൻ പേരും വിജയിച്ച മറ്റത്തൂർ ശ്രീ കൃഷ്ണ ഹൈ സ്കൂൾ തോട്ടു പുറകിൽ ഉണ്ട്. 171 പേർ പരീക്ഷക്കിരുന്ന് 24 ഫുൾ എ പ്ലസ് ഉൾപ്പെടെ മുഴുവൻ പേരും വിജയം കണ്ട വരന്തരപ്പിള്ളി സെന്റ് ജോസഫ്സ് സ്കൂൾ മൂന്നാം സ്ഥാനത്തുണ്ട്. 165 പേർ …

എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചപ്പോൾ മറ്റത്തൂർ പഞ്ചായത്തിൽ രണ്ടും, കൊടകരയിൽ മൂന്നും പറപ്പൂക്കരയിൽ ഒന്നും അളഗപ്പനഗർ പഞ്ചായത്തിൽ ഒന്നും വരന്തരപ്പിള്ളി പഞ്ചായത്തിൽ നാലും സ്‌കൂളുകളിൽ 100 % ശതമാനം വിജയം Read More »

malinyam

പൊതുമരാമത്ത് വകുപ്പിന് കീഴിലെ വെള്ളിക്കുളങ്ങര ചാലക്കുടി റോഡുകടന്നുപോകുന്ന കമലക്കട്ടി പ്രദേശത്ത് മാലിന്യനിക്ഷേപം വര്‍ധിക്കുന്നു

റോഡരുകില്‍ മാലിന്യം കുന്നുകൂടാന്‍ തുടങ്ങിയതോടെ മൂക്കുപൊത്തിയാണ് യാത്രക്കാര്‍ ഇതുവഴി പോകുന്നത്. ഇറച്ചികോഴിയുടെ അവശിഷ്ടങ്ങള്‍ ചാക്കുകളാക്കി വാഹനങ്ങളില്‍ കൊണ്ടുവന്ന് റോഡരുകില്‍ തള്ളുകയാണ്. രാത്രിയുടെ മറവിലാണ് ഈ സാമൂഹികവിരുദ്ധ പ്രവൃത്തി നടക്കുന്നത്. ചീഞ്ഞഴുകി പുഴുവരിച്ച് റോഡരുകില്‍ കിടക്കുന്ന മാലിന്യചാക്കുകള്‍ ദുര്‍ഗന്ധം പരത്തുന്നതിനാല്‍ ഇതുവഴി പോകുന്ന യാത്രക്കാര്‍ ഏറെ ദുരിതം അനുഭവിക്കുകയാണ്. മഴ പെയ്താല്‍ മാലിന്യം ചീഞ്ഞഴുകി പ്രദേശത്തുകൂടി കടന്നുപോകുന്ന കനാലിലും  വെള്ളിക്കുളം വലിയതോട്ടിലും എത്തുന്നതിനാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നവും ഉണ്ടാകുന്നുണ്ട്.  മാലിന്യം ഭക്ഷിക്കാനായി എത്തുന്ന കാട്ടുപന്നിക്കൂട്ടവും തെരുവുനായ്ക്കളും യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നുണ്ട്. …

പൊതുമരാമത്ത് വകുപ്പിന് കീഴിലെ വെള്ളിക്കുളങ്ങര ചാലക്കുടി റോഡുകടന്നുപോകുന്ന കമലക്കട്ടി പ്രദേശത്ത് മാലിന്യനിക്ഷേപം വര്‍ധിക്കുന്നു Read More »