കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ സോണ്‍ ടഗ് ഓഫ് മത്സരത്തില്‍ പുരുഷ – വനിത വിഭാഗങ്ങളില്‍ കൊടകര സഹൃദയ കോളജ് ചാമ്പ്യന്‍മാരായി. പുരുഷ വിഭാഗത്തില്‍ ഇത് തുടര്‍ച്ചയായ നാലാം വര്‍ഷവും, വനിതാ വിഭാഗത്തില്‍ മൂന്നാം വര്‍ഷവുമാണ് സഹൃദയ കോളജ് വിജയികളാകുന്നത്.
പുരുഷ വിഭാഗത്തില്‍ മണ്ണാര്‍ക്കാട് കല്ലടി എം.ഇ.എസ് കോളജ് രണ്ടാം സ്ഥാനവും, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊരട്ടി നൈപുണ്യ കോളജ് രണ്ടാം സ്ഥാനവും, പാലക്കാട് മേഴ്‌സി കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നടന്ന മത്സരങ്ങള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ജി. ബിപിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ജോജി കല്ലിങ്ങല്‍ സമ്മാനദാനം നിര്‍വഹിച്ചു. കേരള സ്റ്റേറ്റ് ടഗ് ഓഫ് വാര്‍ അസോസിയേഷന്‍ സെക്രട്ടറി ഷാന്‍ മുഹമ്മദ്, കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.എല്‍. ജോയ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.കരുണ, ഫിനാന്‍സ് ഓഫീസര്‍ ഫാ.സിബിന്‍ വാഴപ്പിള്ളി, കായികവകുപ്പ് മേധാവി ഡോ. പോള്‍ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.






