nctv news pudukkad

കായികമേളകളിൽ മിന്നും നേട്ടം; ദേവഹാരയ്ക്ക് അനുമോദനം

ചാലക്കുടി ഉപജില്ലാ സ്കൂൾ കായികമേളയിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പും തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ മികച്ച നേട്ടവും കൈവരിച്ച വി.എസ്. ദേവഹാരയ്ക്ക് അനുമോദനം.

സി.പി.ഐ.എം കോപ്ലിപ്പാടം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പുതുക്കാട് എം.എൽ.എ കെ.കെ. രാമചന്ദ്രൻ ദേവഹാരയ്ക്ക് ഉപഹാരം നൽകി. വി.എസ്. നിജിൽ അധ്യക്ഷത വഹിച്ചു. വി.ഡി. സിനോജ്, ശരത് ബാബു, പി.സി. ഉമേഷ്, പി.കെ. രാജൻ എന്നിവർ സംബന്ധിച്ചു.

കിഴക്കേ കോടാലി വലിയപറമ്പിൽ ഷിജു–ദീപ ദമ്പതികളുടെ മകളാണ് ദേവഹാര.

Leave a Comment

Your email address will not be published. Required fields are marked *