പുതുക്കാട് ഗ്രാമപഞ്ചായത്ത് സിഡിഎസ് ബാലസഭയും അംഗങ്ങള്ക്ക് നല്കുന്ന പരിശീലനവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു ഉദ്ഘാടനം ചെയ്തു
സിഡിഎസ് വൈസ് ചെയര്പേഴ്സണ് പി.ആര്. സിലി അധ്യക്ഷത വഹിച്ചു. ബാലസഭയുടെ ഭാഗമായി മുള കൊണ്ടുള്ള ഉല്പന്നങ്ങളുടെ പരിശീലനം നടത്തി. പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, ആന്സി ജോബി, പ്രീതി ബാലകൃഷ്ണന്, രശ്മി ശ്രീഷോബ്, അസിസ്റ്റന്റ് സെക്രട്ടറി എം.എ. അനൂപ,് സി ഡിഎസ് അംഗം മിനി ബാബു എന്നിവര് പ്രസംഗിച്ചു.