nctv news pudukkad

nctv news logo
nctv news logo

പുതുക്കാട് എസ്.എൻ. പ്രീ സ്കൂളിന് 42-ാം വാർഷികം; കുരുന്നുകളുടെ കലാവിരുന്നും പൂർവ്വ വിദ്യാർത്ഥി സംഗമവും ശ്രദ്ധേയമായി

പുതുക്കാട് എസ്.എൻ. ഇംഗ്ലീഷ് മീഡിയം പ്രീ സ്കൂളിന്റെ 42-മത് വാർഷിക ദിനാഘോഷം വർണ്ണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻഗാമികളായ പ്രതിഭകളെ ആദരിച്ചും കുരുന്നുകളുടെ കലാവിരുന്നൊരുക്കിയും നടന്ന ചടങ്ങ് ശ്രദ്ധേയമായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. സ്കൂളിലെ മുൻകാല വിദ്യാർത്ഥികളായ കുമാരി ഡെൽന ജോബി, ഡോ. സയന ജേക്കബ്, ഡോ. ഗായത്രി ജയമോഹൻ, നൃത്ത അധ്യാപിക രമ്യ ഹരിഹരൻ എന്നിവരെ എം.എൽ.എ പുരസ്‌കാരം നൽകി ആദരിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ ജോജു, സ്കൂൾ ഡയറക്ടർ പി.ആർ വിജയകുമാർ, വാർഡ് മെമ്പർമാരായ ജോളി ചുക്കിരി, സൗമ്യ ടീച്ചർ, ശരത് പി.വി, വൈസ് മെൻ ഇന്റർനാഷണൽ തൃശൂർ ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് ബെന്നി വടക്കൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് പ്രദീപ്, എം.പി.ടി.എ പ്രസിഡന്റ് എം. ഗോപീകൃഷ്ണ എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ കൊച്ചു പ്രതിഭകളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. രക്ഷാകർത്താക്കളുടെയും നാട്ടുകാരുടെയും വലിയ പങ്കാളിത്തത്തോടെയാണ് വാർഷികാഘോഷം സമാപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *