nctv news pudukkad

ചിമ്മിനിയിൽ കാട്ടാന ആക്രമണം: ഫയർലൈൻ ജോലിക്കിടെ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു

ചിമ്മിനി വന്യജീവി സങ്കേതത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം. എച്ചിപ്പാറ ഉന്നതി കോളനിയിലെ മലയൻ വീട്ടിൽ കുമാർ (42) ആണ് മരിച്ചത്. ചിമ്മിനി ഉൾക്കാട്ടിലെ വിറകുതോട് ഭാഗത്തുവെച്ചായിരുന്നു സംഭവം. വേനൽക്കാലത്ത് വനത്തിനുള്ളിൽ തീ പടരുന്നത് തടയാനായുള്ള ‘ഫയർലൈൻ’ (തീത്തട) നിർമ്മാണ ജോലികൾക്കായി പോയതായിരുന്നു കുമാറടങ്ങുന്ന സംഘം. ഉൾക്കാട്ടിൽ ജോലി ചെയ്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. മറ്റ് തൊഴിലാളികൾ ഓടി മാറിയെങ്കിലും കുമാറിന് രക്ഷപ്പെടാനായില്ല. ആനയുടെ ആക്രമണത്തിൽ സംഭവസ്ഥലത്തുവെച്ചുതന്നെ അദ്ദേഹം മരണപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *