nctv news pudukkad

അനാശാസ്യകേന്ദ്രത്തില്‍ മര്‍ദ്ദനമേറ്റ് ഒരാള്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി പിടിയില്‍

തൃശ്ശൂരില്‍ അനാശാസ്യ കേന്ദ്രത്തില്‍ ക്രൂരമര്‍ദ്ദനമേറ്റ് ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. അസം സ്വദേശി നൂര്‍ ആലം ആണ് പിടിയിലായത്. ഈസ്റ്റ് സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അസമില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഒഡീഷ സ്വദേശി ധന്‍പത് നായ്ക് ആണ് കൊല്ലപ്പെട്ടത്. കേസില്‍ രണ്ടു സ്ത്രീകളും നാലു പുരുഷന്മാരും അടക്കം ആറുപേര്‍ നേരത്തെ അറസ്റ്റില്‍ ആയിരുന്നു.

ഇക്കഴിഞ്ഞ 18ന് രാത്രി 10 മണിയോടെ തൃശ്ശൂര്‍ നഗരത്തിലെ കോരപ്പത്ത് ലൈനിലുള്ള വാടകവീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിലായിരുന്നു സംഭവം. കൊല്ലപ്പെട്ട ദന്‍പത് നായ്ക്കും സുഹൃത്തും എത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം സര്‍വീസ് മോശമാണെന്ന് പറഞ്ഞ് പണത്തെ ചൊല്ലി ദന്‍പതും അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരും തമ്മില്‍ തര്‍ക്കവും സംഘര്‍ഷവും ഉണ്ടാവുകയായിരുന്നു. ഇടി വള കൊണ്ട് അടക്കം ക്രൂരമായി ദന്‍പത് നായിക്ക് ആക്രമിക്കപ്പെട്ടു. ചികിത്സയിലിരിക്കെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ചാണ് ദന്‍പത് നായിക്ക് മരിച്ചത്. സംഭവത്തിനുശേഷം അസമിലേക്ക് കടന്ന മുഖ്യപ്രതി നൂര്‍ ആലം ആണ് പിടിയിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 7 ആയി.

Leave a Comment

Your email address will not be published. Required fields are marked *