nctv news pudukkad

ഓട്ടോറിക്ഷകളില്‍ നിന്ന് ബാറ്ററി മോഷ്ടിച്ച പ്രതി പിടിയില്‍

കൊടുങ്ങല്ലൂരില്‍ ഓട്ടോറിക്ഷകളില്‍ നിന്ന് ബാറ്ററി മോഷ്ടിച്ച പ്രതി പിടിയില്‍. എടവിലങ്ങ് രാമന്‍കുളം സ്വദേശി മങ്കര വീട്ടില്‍ ജെമിനെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് പിടികൂടിയത്. കൊടുങ്ങല്ലൂര്‍ എരിശ്ശേരി പാലത്തിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന അഞ്ച് ഓട്ടോറിക്ഷകളില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്. കൊടുങ്ങല്ലൂര്‍ പൊലീസ് സ്‌റ്റേഷന്‍ എസ് ഐ സൗമ്യ, എസ് ഐ അറാഫത്ത്, സി പി ഒ മാരായ ശ്യാംകുമാര്‍, ഷെമീര്‍, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *