nctv news pudukkad

പുതുക്കാട് മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികളുടെ നിര്‍മ്മാണ സ്ഥിതിഗതികളെ സംബന്ധിച്ച് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു

NCTV NEWS- PUDUKAD NEWS

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.ടി. വിജയലക്ഷ്മി , രമ പ്രകാശന്‍, ബീന സുരേന്ദ്രന്‍, രതി ബാബു, മീന മദനന്‍, ജില്ലാ പഞ്ചായത്ത് അംഗം അമ്പിളി വേണു തുടങ്ങിയ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. വിവിധ പദ്ധതികളില്‍ തുക അനുവദിച്ച് പൂര്‍ത്തീകരിച്ച പാലക്കുന്ന് ആണ്ടി കുന്ന് റോഡ്, പൗണ്ട് കാരികുളം റോഡ്, ബാബു സ്മാരക റോഡ്, വിവിധ സെന്ററുകള്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനവും ജൂലൈ മാസത്തില്‍ നടത്താന്‍ തീരുമാനിച്ചു. അളഗപ്പ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ കെട്ടിടം, മറ്റത്തൂര്‍ ജി എല്‍ പി എസ് സ്‌കൂള്‍ കെട്ടിടം എന്നിവയുടെ നിര്‍മ്മാണവും ഉടന്‍ ആരംഭിക്കും. വല്ലച്ചിറ ലിസ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ വൈദ്യുതി കണക്ഷന് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച് പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായുള്ള നടപടി സ്വീകരിക്കും. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്‌കൂള്‍ നിര്‍മ്മാണം തടസ്സങ്ങള്‍ നീക്കി ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. വികസന പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എംഎല്‍എ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *