nctv news pudukkad

കൊരട്ടിയിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

കൊരട്ടിയിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ കത്തികൊണ്ട് കുത്തി പരുക്കേൽപിച്ച കേസിൽ പ്രതി അറസ്റ്റിൽ. കാടുകുറ്റി പാമ്പൂത്തറ പുത്തുരത്ത് വീട്ടിൽ അശ്വിൻ (25) ആണ് കൊരട്ടി പൊലീസിന്റെ പിടിയിലായത്.

​കഴിഞ്ഞ ജൂൺ 11-ന് രാത്രി 9.15 മണിയോടെയായിരുന്നു സംഭവം. കൊരട്ടി കാടുകുറ്റി സ്വദേശി വടക്കൂടൻ വീട്ടിൽ ഗോകുൽ ഷാജു (26) കുടുംബസമേതം താമസിക്കുന്ന വീടിന്റെ സിറ്റൗട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി, ഗോകുലിനെ മുറ്റത്തേക്ക് വലിച്ചിറക്കി അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് തലയിൽ കുത്തി പരുക്കേൽപിക്കുകയുമായിരുന്നു. ഒരാഴ്ച മുമ്പ് വിദേശത്തുനിന്ന് നാട്ടിലെത്തിയ ഗോകുൽ ഷാജു പഴയതുപോലെ പ്രതിയുമായി സൗഹൃദം പുലർത്തുന്നില്ലെന്ന വിരോധമാണ് ആക്രമണത്തിന് കാരണം.

​കൊരട്ടി പൊലീസ് സ്റ്റേഷൻ എസ് ഐ വിഷ്ണു രാമചന്ദ്രൻ, ജി എസ് ഐ സി.പി. ഷിബു, ജി എ സ് ഐ എം.ഒ. ജോയ്, സി പി ഒ മാരായ ശ്രീജിത്ത്, പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *