കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അശ്വതി വിബി
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അശ്വതി വിബിയെ തിരഞ്ഞെടുത്തു. റിട്ടേണിങ് ഓഫീസര്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. യുഡിഎഫിലെ റെജി ജോണ്‍ ആയിരുന്നു എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. അശ്വതി വിബിയ്ക്ക് 10 വോട്ടും റെജി ജോണിന് 6 വോട്ടും ലഭിച്ചു. മറ്റത്തൂര്‍ഡിവിഷന്‍ അംഗമാണ് അശ്വതി വിബി, പള്ളിക്കുന്ന് ഡിവിഷന്‍ അംഗമാണ് റെജി ജോണ്‍.


















