nctv news pudukkad

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മെറിറ്റ് ഡേയും കരിയര്‍ വ്യക്തിത്വ വികസന ശില്പശാലയും സംഘടിപ്പിച്ചു

NCTV NEWS- PUDUKAD NEWS

തൃശ്ശൂര്‍ റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.ആര്‍. ബിജോയ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. കരിയര്‍ ഗുരു സുധീര്‍ പൊറ്റക്കാട്, സിവില്‍ സര്‍വീസ് അക്കാദമി കോ ഓഡിനേറ്റര്‍ മെലിന്റ, അസാപ്പ് ലക്കിടി കോ കോര്‍ഡിനേറ്റര്‍ രാഹുല്‍ രാഖവ്എന്നിവര്‍ കരിയര്‍ ശില്പശാല നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സരിത സുരേഷ്, കെ.യു. വിജയന്‍, ഭരണ സമിതി അംഗം ശ്രീജിത്ത് പട്ടത്ത്, സെക്രട്ടറി പി.ബി. ജോഷി, പഞ്ചായത്ത് അംഗങ്ങളായ എ.എസ്. സുനില്‍ കുമാര്‍, നിജി വത്സന്‍, കെ. വൃന്ദ കുമാരി, നിഖിത അനൂപ്, സേവ്യര്‍ ആളൂക്കാരന്‍, മണി സഞ്ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി വിദ്യാര്‍ത്ഥികളെ ആദരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *