nctv news pudukkad

ശാസ്താംപൂവ്വം കാടര്‍ ഉന്നതിയുടെ ഹരിതവത്ക്കരണത്തിന്റെ ഭാഗമായി നടന്ന തൈ നടീലിന്റെ ഉദ്ഘാടനം കേരള വന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ടി.വി. സജീവ് നിര്‍വ്വഹിച്ചു

NCTV NEWS- PUDUKAD NEWS

ബ്രദര്‍ ബിജി ജോസഫ്, സാമൂഹിക പ്രവര്‍ത്തകന്‍ ജോയ് കാവുങ്ങല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. ശാസ്താംപൂവം ഉന്നതിയിലെ കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മറ്റത്തൂര്‍ പഞ്ചായത്തംഗം ചിത്ര സുരാജ്, വനവികസന സമിതി ചാലക്കുടി ഡിവിഷന്‍ കോ ഓഡിനേറ്റര്‍ പ്രസീദ, ആനപ്പാന്തം വനസംരക്ഷണസമിതി സെക്രട്ടറി വിനോദ്, ഊരുമൂപ്പന്‍ സേവ്യര്‍, ബ്രദര്‍ ബിജി ജോസഫ്, ജോയ് കാവുങ്ങല്‍,ചാലക്കുടി കെ.എസ്.ആര്‍.ടി.സി ഡിപ്പോ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ മധു എന്നിവര്‍ സംസാരിച്ചു. പുസ്തകം,കുട, ബാഗ്, പുതപ്പ്, വിരി എന്നിവ വിതരണം ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *