nctv news pudukkad

പാലപ്പിള്ളി കാരികുളംകടവിൽ കാട്ടാനക്കൂട്ടത്തിന്റെ അക്രമം; വ്യാപകമായി കൃഷി നശിപ്പിച്ചു

പാലപ്പിള്ളി കാരികുളംകടവില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കുഴിയാനിമറ്റം ജെയിംസ്, കുഴിയാനിമറ്റത്തില്‍ മത്തായിക്കുഞ്ഞ് എന്നിവരുടേതുള്‍പ്പെടെ നിരവധി പേരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനക്കൂട്ടം നാശം വിതച്ചത്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ കാട്ടാനകള്‍ കൃഷിയിടങ്ങളിലെത്തി നാശം വരുത്തുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്. പ്രദേശത്ത് ഫെന്‍സിങ് ഉണ്ടായിട്ടും കാട്ടാനകളുടെ വരവ് തുടരുന്നത് നാട്ടുകാരില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കര്‍ഷകരുടെ കൃഷിയും ജീവനും സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മലയോര കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *