nctv news pudukkad

Palappilly

പാലപ്പിള്ളി ജനവാസ മേഖലയില്‍ പുലിയിറങ്ങി മൂരിക്കുട്ടിയെ കൊന്നു

പാലപ്പിള്ളി ജനവാസ മേഖലയില്‍ പുലിയിറങ്ങി മൂരിക്കുട്ടിയെ കൊന്നു. നടാംപാടം ഗേറ്റിന് സമീപം ചൊവ്വാഴ്ച രാവിലെ ഫോറസ്റ്റ് വാച്ചര്‍മാരാണ് മൂരിക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഇതേയിടത്ത് പുലിയെ കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പുലി ജനവാസ മേഖലയിലേക്ക് കടക്കുന്നത് പ്രദേശവാസികളില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പുലിയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് മലയോര കര്‍ഷക സംരക്ഷണ സമിതി ആരോപിക്കുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് ഡിഎഫ്ഒ, സിസിഎഫ് ഉദ്യോഗസ്ഥരെ വീണ്ടും നേരില്‍ കണ്ട് നിവേദനം …

പാലപ്പിള്ളി ജനവാസ മേഖലയില്‍ പുലിയിറങ്ങി മൂരിക്കുട്ടിയെ കൊന്നു Read More »

പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു

പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. ഹാരിസണ്‍ എസ്‌റ്റേറ്റ് മാനേജറുടെ ബംഗ്ലാവിന് സമീപമാണ് പുലിയിറങ്ങി പശുവിനെ കൊന്നത്. രണ്ട് ദിവസം മുന്‍പും ഇതേ പ്രദേശത്ത് പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു. തുടര്‍ച്ചയായി പുലിയിറങ്ങുന്നത് പാലപ്പിള്ളി മേഖലയില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരും തൊഴിലാളികളും ഭീതിയിലാണ്. പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കണമെന്ന് മലയോര കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

പാലപ്പിള്ളിയിൽ വനിതാ വാച്ചറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

പാലപ്പിള്ളിയില്‍ ഹാരിസണ്‍ മലയാളം എസ്റ്റേറ്റിലെ വനിതാ വാച്ചറെ പ്ലാന്റേഷനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കുണ്ടായി എസ്റ്റേറ്റിലെ വാച്ചറായ ചെമ്പുച്ചിറ ഊട്ടുപുറത്ത് വീട്ടില്‍ 42 വയസ്സുള്ള മഞ്ജുഷ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ജോലിക്കെത്തിയ മഞ്ജുഷയെ പിന്നീട് കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മഞ്ജുഷയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ശാരീരിക അവശതകള്‍ നേരിടുന്ന തനിക്ക് ഡ്യൂട്ടി മാറ്റി നല്‍കിയതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമായതെന്ന് കുറിപ്പില്‍ പറയുന്നതായാണ് വിവരം. തൊഴില്‍ പീഡനം ഉണ്ടായിരുന്നുവെന്ന പരാതിയുമായി …

പാലപ്പിള്ളിയിൽ വനിതാ വാച്ചറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി Read More »

പാലപ്പിള്ളിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിച്ചു

പാലപ്പിള്ളിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കിയതിനെ തുടര്‍ന്ന് പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. ചക്കിപ്പറമ്പ് മലമ്പതി ഉന്നതി പ്രദേശത്ത് 10 ദിവസം മുന്‍പാണ് കൂട് വെച്ചത്. പുലിയെ നിരീക്ഷിക്കാന്‍ 5 ട്രാപ് ക്യാമറകളും വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ കുണ്ടായി, ചക്കിപ്പറമ്പ് മേഖലയില്‍ 2 പശുക്കളെയും 3 വളര്‍ത്തുനായ്ക്കളെയും പുലി പിടിച്ചിരുന്നതായി വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പക്ഷെ, ഇതില്‍ കൂടുതല്‍ വളര്‍ത്തുമൃഗങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കാടിനോട് ചേര്‍ന്ന ഈ പ്രദേശത്ത് ആദിവാസി വിഭാഗങ്ങളും തോട്ടം തൊഴിലാളികളും …

പാലപ്പിള്ളിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിച്ചു Read More »