nctv news pudukkad

പാലപ്പിള്ളിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിച്ചു

പാലപ്പിള്ളിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കിയതിനെ തുടര്‍ന്ന് പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. ചക്കിപ്പറമ്പ് മലമ്പതി ഉന്നതി പ്രദേശത്ത് 10 ദിവസം മുന്‍പാണ് കൂട് വെച്ചത്. പുലിയെ നിരീക്ഷിക്കാന്‍ 5 ട്രാപ് ക്യാമറകളും വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ കുണ്ടായി, ചക്കിപ്പറമ്പ് മേഖലയില്‍ 2 പശുക്കളെയും 3 വളര്‍ത്തുനായ്ക്കളെയും പുലി പിടിച്ചിരുന്നതായി വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പക്ഷെ, ഇതില്‍ കൂടുതല്‍ വളര്‍ത്തുമൃഗങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കാടിനോട് ചേര്‍ന്ന ഈ പ്രദേശത്ത് ആദിവാസി വിഭാഗങ്ങളും തോട്ടം തൊഴിലാളികളും താമിസിക്കുന്നുണ്ട്. ഇവിടെ ഇടക്കിടെ പുലിയിറങ്ങുന്നത് ഭീതിജനകമാണെന്നും തോട്ടം തൊഴിലാളികള്‍ പറയുന്നു. പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ച വനംവകുപ്പിന്റെ നടപടി ആശ്വാസകരമാണെന്നും തൊഴിലാളികള്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *