കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ അവിട്ടത്തൂര്‍ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു. അവിട്ടത്തൂര്‍ പൊഴലിപറമ്പില്‍ സനി എന്നു വിളിക്കുന്ന ജോജിയാണ് മരിച്ചത്. 52 വയസായിരുന്നു.
മെയ് 22ന് ഇരിങ്ങാലക്കുട പുല്ലൂര്‍ കശുവണ്ടി ഫാക്ടറിയ്ക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജോജി 48 ദിവസമായി അബോധാവസ്ഥയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു മരണം.
സംസ്‌കാരം ഞായറാഴ്ച രാവിലെ 11.30ന് അവിട്ടത്തൂര്‍ തിരുകുടുംബ പള്ളിയില്‍. ടീനയാണ് ഭാര്യ. സാനിയ, സൈന, സെറിന, സാന്റോണിയോ, സൈറ എന്നിവര്‍ മക്കളാണ്.






