nctv news pudukkad

DEATH NEWS

അളഗപ്പനഗറിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് സംശയം, മകൻ കസ്റ്റഡിയിൽ

അളഗപ്പനഗര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് പയ്യാക്കരയില്‍ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുള്ളതായി സംശയം. മേച്ചേരി വീട്ടില്‍ 75 വയസ്സുള്ള എല്‍സിയാണ് മരിച്ചത്. മരിച്ച എല്‍സിയുടെ ഭര്‍ത്താവ് വര്‍ഗീസിന്റെ സഹോദരി മല്‍പ്പാന്‍ വീട്ടില്‍ ആനിയുടെ വീട്ടിലാണ് രണ്ടുവര്‍ഷത്തോളമായി എല്‍സിയും മകന്‍ ബിനോയിയും താമസിച്ചിരുന്നത്. ആനിയും മകന്‍ നിജോയും കഴിഞ്ഞ ശനിയാഴ്ച മുതല്‍ മാളയില്‍ ധ്യാനത്തിന് പോയിരിക്കുകയായിരുന്നു. എല്‍സിയും മകന്‍ ബിനോയിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ വീടിനുള്ളില്‍ ആളനക്കം കാണാത്തതിനെത്തുടര്‍ന്ന് അയല്‍വാസി വന്നു …

അളഗപ്പനഗറിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് സംശയം, മകൻ കസ്റ്റഡിയിൽ Read More »

ലോറിയിടിച്ച് കാല്‍നടയാത്രികയായ വയോധിക മരിച്ചു

പുതുക്കാട് ദേശീയപാതയില്‍ ലോറിയിടിച്ച് കാല്‍നടയാത്രികയായ വയോധിക മരിച്ചു. പുതുക്കാട് അശോക റോഡില്‍ തെക്കുംപുറം ദേവസിയുടെ ഭാര്യ 68 വയസ്സുള്ള ബേബിയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അഞ്ചരയോടെയാണ് അപകടം. രാവിലെ പള്ളിയില്‍ പോകുന്നതിനായി ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. സംസ്‌കാരം നടത്തി. ബിറ്റി, സില്‍വി, സിബി എന്നിവര്‍ മക്കളും ആന്റു, ജോജി എന്നിവര്‍ മരുമക്കളുമാണ്.

ഫുട്‌ബോള്‍ താരം റിജോണ്‍ ജോസിന് ബൈക്കപടകത്തില്‍ ദാരുണാന്ത്യം

കാലിക്കറ്റ് എഫ്‌സി ഫുട്‌ബോള്‍ താരം റിജോണ്‍ ജോസിന് ബൈക്കപടകത്തില്‍ ദാരുണാന്ത്യം. കോഴിക്കോട്, മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് സമീപത്തുണ്ടായ അപകടത്തിലാണ് തൃശൂര്‍ സ്വദേശി റിജോണ്‍ ജോസ് മരിച്ചത്. സഹതാരം ഗനി അഹ്മദ് നിഗം ഗുരുതര പരുക്കുകളുമായി ആശുപത്രിയിലാണ്. ഞായറാഴ്ച രാത്രി ഇവര്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ റിജോണ്‍ ജോസിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്‌സിയുടെ പ്രതിരോധ താരമാണ് റിജോണ്‍. ഫോഴ്‌സ …

ഫുട്‌ബോള്‍ താരം റിജോണ്‍ ജോസിന് ബൈക്കപടകത്തില്‍ ദാരുണാന്ത്യം Read More »

വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി

ചാലക്കുടി അന്നനാട്ടില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. അന്നനാട് ത്രിവേണി ജംഗ്ഷന് സമീപം ആന്ത്രപ്പേര്‍ വീട്ടില്‍ 71 വയസ്സുള്ള മാത്യൂസിനെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും മക്കളും വിദേശത്തായതിനാല്‍ മാത്യുസ് ഒറ്റയ്ക്കാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഇദ്ദേഹത്തെ രണ്ട് ദിവസങ്ങളായി പുറത്ത് കാണത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ കൊരട്ടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മാത്യൂസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

സ്‌കൂട്ടര്‍ യാത്രിക സ്വകാര്യ ബസ് കയറി മരിച്ചു

ചേറ്റുപുഴയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു. പുല്ലഴി സ്വദേശി മാങ്കുഴി വീട്ടില്‍ സഹദേവന്റെ ഭാര്യ അനിത ആണ് മരിച്ചത്. 52 വയസായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാഞ്ഞാണി റൂട്ടിലോടുന്ന ശ്രേയസ് ബസ് സ്‌കൂട്ടറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അനിതയുടെ ദേഹത്ത് ബസിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവത്തില്‍ വെസ്റ്റ് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

കിള്ളിമംഗലം സ്വദേശിയെ വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി. 52 വയസ്സുള്ള ബാബുവിനെയാണ് വടക്കാഞ്ചേരിയിലെ വനത്തിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുണ്ടൂർ ഭാഗത്ത് റോഡ് പണിയുമായി ബന്ധപ്പെട്ട് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ബാബു. കഴിഞ്ഞദിവസം ഉച്ചയോടെ ബാബുവിനെ ജോലിസ്ഥലത്തു നിന്നും കാണാതായതിനെ തുടർന്ന് സഹപ്രവർത്തകർ പേരാമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിൽ ബാബു ഉപയോഗിച്ചിരുന്ന വാഹനം വട്ടായി മേഖലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരും ബന്ധുക്കളും സഹപ്രവർത്തകരും …

കിള്ളിമംഗലം സ്വദേശിയെ വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി Read More »

പ്രമുഖ ഇലത്താള കലാകാരന്‍ പുതുക്കാട് രാമന്‍ നായര്‍ അന്തരിച്ചു

പ്രമുഖ ഇലത്താള കലാകാരന്‍ പുതുക്കാട് തെക്കെ തൊറവ് കിളിയറ രാമന്‍ നായര്‍ അന്തരിച്ചു. 74 വയസായിരുന്നു. മധ്യകേരളത്തിലെ വിവിധ പൂരങ്ങളില്‍ നിറസാന്നിധ്യമായിരുന്ന രാമന്‍ നായര്‍, കുറുമാലിക്കാവ് ക്ഷേത്രത്തിലെ പാനപ്പറയോഗത്തിലൂടെയാണ് ഇലത്താള കലാരംഗത്തേക്ക് പ്രവേശിച്ചത്. ചക്കംകുളം ശങ്കുണ്ണി മാരാര്‍, അപ്പുമാരാര്‍, തൃപ്പേക്കുളം അച്ചുതമാരാര്‍, മഠത്തില്‍ ഗോപാലമാരാര്‍ തുടങ്ങിയ പ്രമുഖ മേളപ്രമാണിമാരുടെ മേളങ്ങളില്‍ സ്ഥിരസാന്നിധ്യമായിരുന്നു. പെരുവനം കുട്ടന്‍ മാരാര്‍, കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ തുടങ്ങി പ്രമുഖ കലാകാരന്മാരോടൊപ്പവും നിരവധി വേദികളില്‍ പങ്കെടുത്തു. തൃശ്ശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളയില്‍ അന്‍പതിലേറെ വര്‍ഷം …

പ്രമുഖ ഇലത്താള കലാകാരന്‍ പുതുക്കാട് രാമന്‍ നായര്‍ അന്തരിച്ചു Read More »

പനി മൂർച്ഛിച്ചു; തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന അളഗപ്പനഗര്‍ സ്വദേശി മരിച്ചു. എരിപ്പോട് ആമ്പല്ലി കളരിയ്ക്കല്‍ തങ്കപ്പന്റെയും ലതയുടേയും മകന്‍ അനന്തുകൃഷ്ണന്‍ ആണ് മരിച്ചത്. 25 വയസായിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. സംസ്‌കാരം നടത്തി. സഹോദരി: അനുലേഖ.

കടലിലെ അടിയൊഴുക്കിൽപെട്ട് തമിഴ്‌നാട് സ്വദേശി മുങ്ങിമരിച്ചു

തളിക്കുളം സ്‌നേഹതീരം പാര്‍ക്കിനു വടക്ക് കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ ഉദുവാം പെട്ടി മെയിന്‍ റോഡ് ഷണ്‍മുഖത്തിന്റെ മകന്‍ തമിളകന്‍ (27) ആണ് മരിച്ചത്. കോയമ്പത്തൂരില്‍നിന്നും കടല്‍ കാണാനായി ബൈക്കുകളിലായെത്തിയ പതിമൂന്നംഗ സംഘത്തിലെ ഒരാളാണ് തമിളകന്‍. ഉച്ചയ്ക്ക് 12.30ന് കടപ്പുറത്തെത്തിയ ഇവരില്‍ നാലുപേര്‍ കുളിക്കാനായി കടലിലിറങ്ങി. തീരക്കടലിലെ അടിയൊഴുക്കില്‍പ്പെട്ട് യുവാവ് മുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് വാടാനപ്പള്ളി പൊലീസും നാട്ടികയില്‍നിന്നും അഗ്‌നി രക്ഷാസേനയും ചാവക്കാട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വി. ഫൈസല്‍, തളിക്കുളം സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ …

കടലിലെ അടിയൊഴുക്കിൽപെട്ട് തമിഴ്‌നാട് സ്വദേശി മുങ്ങിമരിച്ചു Read More »

കുന്നംകുളത്ത് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; രണ്ട് മരണം

തൃശ്ശൂർ കുന്നംകുളത്ത് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രവാസിയായ സിബിയാണ് ജോലി നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങി എത്തിയ ശേഷം ജീവനൊടുക്കിയത്. കുന്നംകുളം സ്വദേശി സിബി (50), മകൾ അലീന (18) എന്നിവർ മരിച്ചു. ഭാര്യ ബീന (40), മകൻ ആദിത്യൻ (17) എന്നിവർ ചികിത്സയിലാണ്. സിബി പ്രവാസിയായിരുന്നു. ജോലി നഷ്ട്ടപ്പെട്ട് മടങ്ങി വന്ന ദിവസമായിരുന്നു ആത്മഹത്യാശ്രമം. വിഷം കഴിച്ച സിബി കിണറ്റിൽ ചാടുകയായിരുന്നു. മകൾ വിഷം കഴിച്ച് തൂങ്ങിമരിച്ച നിലയിലായിരുന്നു. ബീന വിഷം കഴിച്ച് …

കുന്നംകുളത്ത് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; രണ്ട് മരണം Read More »

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ അവിട്ടത്തൂർ സ്വദേശി മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ അവിട്ടത്തൂര്‍ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു. അവിട്ടത്തൂര്‍ പൊഴലിപറമ്പില്‍ സനി എന്നു വിളിക്കുന്ന ജോജിയാണ് മരിച്ചത്. 52 വയസായിരുന്നു. മെയ് 22ന് ഇരിങ്ങാലക്കുട പുല്ലൂര്‍ കശുവണ്ടി ഫാക്ടറിയ്ക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജോജി 48 ദിവസമായി അബോധാവസ്ഥയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു മരണം. സംസ്‌കാരം ഞായറാഴ്ച രാവിലെ 11.30ന് അവിട്ടത്തൂര്‍ തിരുകുടുംബ പള്ളിയില്‍. ടീനയാണ് ഭാര്യ. സാനിയ, സൈന, സെറിന, …

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ അവിട്ടത്തൂർ സ്വദേശി മരിച്ചു Read More »

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

പുത്തൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കൊങ്ങംപാറ സ്വദേശി രമേഷിന്റെ മകന്‍ ബദ്രീനാഥ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വീടിന്റെ മുറ്റത്ത് കൂട്ടുകാരുമൊത്ത് ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ മെയിന്‍ സ്വിച്ചിന് സമീപത്തുള്ള ദ്രവിച്ച എര്‍ത്ത് കമ്പിയില്‍ നിന്നും വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുത്തൂര്‍ ഗുരുദേവ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആണ് ബദ്രിനാഥ്.

തൃശ്ശൂരിൽ കോൾപാടത്ത് ബോട്ട് മുങ്ങി കാണാതായ രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി; അപകടം വളർത്തുമീനുകൾക്ക് തീറ്റ നൽകാൻ പോയപ്പോൾ

നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അഞ്ചം​ഗ സംഘം സഞ്ചരിച്ച മിനി ബോട്ട് പാടത്തിന് നടുവിൽ വെച്ച് മുങ്ങി അപകടമുണ്ടായത്. വളർത്തുമീനിന് തീറ്റ കൊടുക്കാൻ പോയതായിരുന്നു ഇവർ. അഞ്ച് പേരിൽ 3 പേർ നീന്തിക്കയറി രക്ഷപ്പെട്ടിരുന്നു. കാണാതായവർക്കായി ശനിയാഴ്ച രാവിലെ മുതൽ തെരച്ചിൽ പുനരാരംഭിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട് ഓട്ടോറിഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. അയ്യന്തോൾ പുതുർക്കര പേനിക്കാട്ട് വീട്ടിൽ ജീജേഷ് (43) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പൊന്നൂക്കര സെൻ്ററിലായിരുന്നു അപകടം. ജീജേഷ് ഓടിച്ച് വന്നിരുന്ന ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് കടയുടെ മുന്നിലേക്ക് മറിയുകയായിരുന്നു. ഉടനെ നാട്ടുകാർ ചേർന്ന് ആബുലൻസിൻ ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

16 മാസത്തെ അബോധാവസ്ഥയ്ക്ക് ഒടുവിൽ വിടവാങ്ങി; അളഗപ്പനഗർ സ്കൂട്ടർ അപകടത്തിൽ പരുക്കേറ്റ വയോധികൻ മരിച്ചു

അളഗപ്പനഗറില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് 16 മാസം അബോധാവസ്ഥയിലായിരുന്ന വയോധികന്‍ മരിച്ചു. ആമ്പല്ലൂര്‍ തെക്കൂട്ട് രാധാകൃഷ്ണനാണ് മരിച്ചത്. 70 വയസായിരുന്നു. 2025 ഫെബ്രുവരി 10ന് അളഗപ്പനഗര്‍ കമ്പനിപ്പടിയില്‍ വെച്ച് രാധാകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ബൈക്കിടിച്ചാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രാധാകൃഷ്ണന്‍ 16 മാസമായി അബോധാവസ്ഥയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം. അളഗപ്പ ടെക്സ്റ്റയില്‍സിലെ ജീവനക്കാരനായിരുന്നു. അംബികയാണ് ഭാര്യ. അനീഷ്, ആശ എന്നിവര്‍ മക്കളും കീര്‍ത്തി, കൃഷ്ണകുമാര്‍ എന്നിവര്‍ മരുമക്കളുമാണ്.

സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ഷാള്‍ ടയറില്‍ കുരുങ്ങി സ്ത്രീ മരിച്ചു

ആര്യംപാടം പുതുരുത്തിയില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ഷാള്‍ ടയറില്‍ കുരുങ്ങി അങ്കണവാടി വര്‍ക്കര്‍ മരിച്ചു. പുതുരുത്തി സ്വദേശി ആലപ്പാടന്‍ വീട്ടില്‍ മിനി വര്‍ഗീസ് ആണ് മരിച്ചത്. 58 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ 9.45 ഓടെ അങ്കണവാടിയിലേയ്ക്ക് പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പുതുരുത്തി സ്‌കൂളിന് സമീപം വെച്ച് ഷോള്‍ സ്‌കൂട്ടറിന്റെ പിന്‍ ചക്രത്തില്‍ കുരുങ്ങുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ മിനി വര്‍ഗീസിന്റെ തല റോഡിലിടിച്ചു. ഉടന്‍ മിനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇലക്ട്രിക് സ്‌കൂട്ടറില്‍ പൊലീസ് ജീപ്പ് ഇടിച്ച് പരുക്കേറ്റ 16കാരന്‍ മരിച്ചു

ആളൂരില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ പൊലീസ് ജീപ്പ് ഇടിച്ച് പരുക്കേറ്റ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാള്‍ ചികിത്സയിലിരിക്കെ മരിച്ചു. ആളൂര്‍ ആനത്തടം പീണിക്ക പറമ്പില്‍ രാജുവിന്റെ മകന്‍ ജൂവിനാണ് മരിച്ചത്. 16 വയസായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ തയ്യില്‍ വീട്ടില്‍ അനന്തകൃഷ്ണന്‍ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് ഡാന്‍സാഫ് സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് ഇടിച്ചത്. ജൂണ്‍ 15നായിരുന്നു സംഭവം. പോട്ട മൂന്നുപീടിക സംസ്ഥാനപാതയില്‍ ആളൂര്‍ കദളിച്ചിറക്ക് സമീപത്ത് വച്ചായിരുന്നു അപകടം. പോട്ട ഭാഗത്തുനിന്നും ഇരിങ്ങാലക്കുട ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു …

ഇലക്ട്രിക് സ്‌കൂട്ടറില്‍ പൊലീസ് ജീപ്പ് ഇടിച്ച് പരുക്കേറ്റ 16കാരന്‍ മരിച്ചു Read More »

പോസ്റ്റിൽ കയറി ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

ഇരിങ്ങാലക്കുട മാപ്രാണത്ത് ജോലിക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു. ആറാട്ടുപ്പുഴ അയ്യാണ്ടി വാസു മകന്‍ മനോജ് ആണ് മരിച്ചത്. 46 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ 7 നായിരുന്നു സംഭവം. കെഎസ്ഇബി കരുവന്നൂര്‍ സെക്ഷനിലെ ജീവനക്കാരനാണ്. വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കാന്‍ പോസ്റ്റില്‍ കയറിയപ്പോള്‍ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. ഉടനെ മാപ്രാണം ലാല്‍ ആശുപത്രിയിലും തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അളഗപ്പനഗറിൽ സ്കൂട്ടർ പോസ്റ്റിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അളഗപ്പനഗറിൽ സ്കൂട്ടർ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വരന്തരപ്പിള്ളി വേലൂപ്പാടം കിണർ സ്വദേശി കരിയത്താൻ വീട്ടിൽ വേലായുധൻ്റെ മകൻ അഭിജിത്താണ് മരിച്ചത്. 26 വയസായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ചൊവ്വാഴ്‌ച രാത്രിയിലാണ് മരിച്ചത്. ഞായറാഴ്ച അർദ്ധരാത്രിയിലായിരുന്നു അപകടം. കല്ലൂർ പാടം വഴിയിലുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ പോസ്റ്റിലിടിച്ച് അളഗപ്പ പാർക്കിൻ്റെ കമ്പിവേലിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുതുക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അമ്മ: അംബിക, …

അളഗപ്പനഗറിൽ സ്കൂട്ടർ പോസ്റ്റിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Read More »

കുളത്തിലെ വലയിൽ കാൽ കുടുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കുളിക്കുന്നതിനിടെ കുളത്തിലെ വലയിൽ കാൽ കുടുങ്ങി വിദ്യാർത്ഥി മുങ്ങി മരിച്ചു. കല്ലേറ്റുംകര നിപ്മറിലെ ഒന്നാം വർഷ ബി.പി.ഒ വിദ്യാർത്ഥി എം.എസ് അച്ചു ആണ് മരിച്ചത്. ആളൂർ വല്ലക്കുന്നിലെ ചെമ്മീൻ ചാലിന് സമീപമുള്ള കുളത്തിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അപകടം. നിപ്മറിലെ ബാച്ചിലർ ഓഫ് പ്രോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഒന്നാം വർഷ വിദ്യാർത്ഥിയായ തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി അച്ചുവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വാടക വീടെടുത്ത് താമസിക്കുകയായിരുന്നു ഇയാൾ. വെള്ളിയാഴ്ച രാത്രി ഏഴരയോടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത്. …

കുളത്തിലെ വലയിൽ കാൽ കുടുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം Read More »