പ്രമുഖ ഇലത്താള കലാകാരന്‍ പുതുക്കാട് തെക്കെ തൊറവ് കിളിയറ രാമന്‍ നായര്‍ അന്തരിച്ചു. 74 വയസായിരുന്നു.
മധ്യകേരളത്തിലെ വിവിധ പൂരങ്ങളില്‍ നിറസാന്നിധ്യമായിരുന്ന രാമന്‍ നായര്‍, കുറുമാലിക്കാവ് ക്ഷേത്രത്തിലെ പാനപ്പറയോഗത്തിലൂടെയാണ് ഇലത്താള കലാരംഗത്തേക്ക് പ്രവേശിച്ചത്. ചക്കംകുളം ശങ്കുണ്ണി മാരാര്‍, അപ്പുമാരാര്‍, തൃപ്പേക്കുളം അച്ചുതമാരാര്‍, മഠത്തില്‍ ഗോപാലമാരാര്‍ തുടങ്ങിയ പ്രമുഖ മേളപ്രമാണിമാരുടെ മേളങ്ങളില്‍ സ്ഥിരസാന്നിധ്യമായിരുന്നു. പെരുവനം കുട്ടന്‍ മാരാര്‍, കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ തുടങ്ങി പ്രമുഖ കലാകാരന്മാരോടൊപ്പവും നിരവധി വേദികളില്‍ പങ്കെടുത്തു. തൃശ്ശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളയില്‍ അന്‍പതിലേറെ വര്‍ഷം പങ്കാളിയായി. തൃപ്പൂണിത്തുറ ക്ഷേത്രം ഉള്‍പ്പെടെ വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് ആദരവും ലഭിച്ചിട്ടുണ്ട്. കുനിശ്ശേരി അനിയന്‍ മാരാര്‍, കേളത്ത് കുട്ടപ്പ മാരാര്‍ തുടങ്ങിയവരോടൊപ്പം പഞ്ചവാദ്യ പരിപാടികള്‍ക്കായി മദ്രാസിലും പങ്കെടുത്തിരുന്നു. രമ്യയാണ് ഭാര്യ. ബിജെപി സോഷ്യല്‍ മീഡിയ ജില്ലാ കമ്മിറ്റി അംഗവുമായ രമ്യക്ക് കിളിയാറ മകനും ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ മരുമകളുമാണ്.






