വരാക്കരയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വരാക്കര കപ്പേളക്കു സമീപം മാപ്രാണത്തുക്കാരന്‍ വീട്ടില്‍ 66 വയസ്സുള്ള എം.ആര്‍. ജോണ്‍സനാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8 മണിയോടെയായിരുന്നു അപകടം.
ആമ്പല്ലൂര്‍ വരന്തരപ്പിള്ളി റോഡില്‍ വരാക്കര കപ്പേളക്കു സമീപമായിരുന്നു സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഗുരുതര പരുക്കേറ്റത്. ജോണ്‍സന്റെ വീടിനു മുന്നില്‍ തന്നെയാണ് അപകടം നടന്നത്. ആമ്പല്ലൂര്‍ ഭാഗത്തുനിന്നും വരന്തരപ്പിള്ളി ഭാഗത്തേക്ക് പോയിരുന്ന കാറുമായാണ് സ്‌കൂട്ടര്‍ അപകടത്തില്‍പെട്ടത്. ഗുരുതരമായി പരുക്കേറ്റ ജോണ്‍സനെ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 09.30ന് വരാക്കര ഇന്‍ഫന്റ് ജീസസ് പള്ളിയില്‍.






