nctv news pudukkad

കുതിരാൻ തുരങ്കത്തിന് മുന്നിൽ മണ്ണിടിച്ചിൽ ഭീഷണി; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മണ്ണിടിച്ചില്‍ ഭീഷണി തുടര്‍ന്ന് കുതിരാന്‍ തുരങ്കത്തിന് മുന്നില്‍ ഗതാഗത നിയന്ത്രണം. പടിഞ്ഞാറേ തുരങ്കുമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ ആഴ്ചയിലാണ് കുതിരാന്‍ തുരങ്കത്തില്‍ ഏതാണ്ട് 60 മീറ്റര്‍ മുകളിലായി മണ്ണിടിഞ്ഞു വീണത്. ജില്ലാ കളക്ടറും എംഎല്‍എയും മന്ത്രിയും അടക്കം പ്രദേശത്ത് സന്ദര്‍ശനം നടത്തി പരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു. അപകടകരമായ രീതിയിലാണ് തുരങ്കത്തിന് മുകളില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.

മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തൃശൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന തുരങ്കമുഖത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചില്‍ ഭീഷണി ഒഴിവാക്കാന്‍ മരങ്ങള്‍ മുറിച്ചും പാറക്കെട്ടുകള്‍ ബലപ്പെടുത്തിയും സംരക്ഷണം ഒരുക്കണമെന്നാണ് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്.

Leave a Comment

Your email address will not be published. Required fields are marked *