nctv news pudukkad

DEATH

നന്തിക്കരയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് മധ്യപ്രദേശ് സ്വദേശി മരിച്ചു

നന്തിക്കര റെയില്‍വേ ഗേറ്റിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശി 40 വയസുള്ള ജോഹന്‍ലാലാണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ബിലാസ്പൂര്‍ തിരുനെല്‍വേലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് ജോഹന്‍ലാലിനെ വീണ നിലയില്‍ കണ്ടെത്തിയത്. പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൃശൂര്‍ റെയില്‍വേ പൊലീസും പുതുക്കാട് പൊലീസും സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

റെയില്‍വേ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ ലോറി ഡ്രൈഡവര്‍ മരിച്ചു

ചാലക്കുടി റെയില്‍വേ സ്‌റ്റേഷനില്‍ തീവണ്ടിയില്‍ നിന്നും ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയില്‍വേ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു. കാട്ടൂര്‍ സ്വദേശി എറിയാപറമ്പില്‍ സജികുമാര്‍ ആണ് മരിച്ചത്. 51 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. കാലിത്തീറ്റയ്ക്കായുള്ള തവിടിന്റെ ചാക്കുകള്‍ ഗുഡ്‌സ്‌ട്രെയിനില്‍നിന്ന് തൊഴിലാളികള്‍ ഇറക്കി ലോറിയില്‍ കയറ്റുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് മഴ പെയ്തപ്പോള്‍ ചാക്കുകള്‍ നനയാതിരിക്കാന്‍ ലോറിക്കു മുകളില്‍ക്കയറി ടാര്‍പ്പായ ഇടാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. ലോറിയുടെ മുകളില്‍നിന്ന് പായ പിന്നിലേക്കു വലിക്കുന്നതിനിടെ ഒരു കാല്‍ …

റെയില്‍വേ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ ലോറി ഡ്രൈഡവര്‍ മരിച്ചു Read More »

വരാക്കരയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

വരാക്കരയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വരാക്കര കപ്പേളക്കു സമീപം മാപ്രാണത്തുക്കാരന്‍ വീട്ടില്‍ 66 വയസ്സുള്ള എം.ആര്‍. ജോണ്‍സനാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8 മണിയോടെയായിരുന്നു അപകടം. ആമ്പല്ലൂര്‍ വരന്തരപ്പിള്ളി റോഡില്‍ വരാക്കര കപ്പേളക്കു സമീപമായിരുന്നു സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഗുരുതര പരുക്കേറ്റത്. ജോണ്‍സന്റെ വീടിനു മുന്നില്‍ തന്നെയാണ് അപകടം നടന്നത്. ആമ്പല്ലൂര്‍ ഭാഗത്തുനിന്നും വരന്തരപ്പിള്ളി ഭാഗത്തേക്ക് പോയിരുന്ന കാറുമായാണ് സ്‌കൂട്ടര്‍ അപകടത്തില്‍പെട്ടത്. ഗുരുതരമായി പരുക്കേറ്റ ജോണ്‍സനെ തൃശൂര്‍ ജൂബിലി മിഷന്‍ …

വരാക്കരയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു Read More »

പുതുക്കാട് നിര്‍ത്തിയിട്ടിരുന്ന ചരക്കുലോറിയില്‍ ഡ്രൈവറെ മരിച്ചനിലയില്‍ കണ്ടെത്തി

ദേശീയപാത പുതുക്കാടിലെ സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കുലോറിയില്‍ ഡ്രൈവറെ മരിച്ചനിലയില്‍ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. പുതുക്കാട് പോസ്റ്റ്ഓഫീസിന് മുന്‍പിലാണ് സംഭവം. വാഹനത്തിലെ സ്റ്റിയറിങിലേക്ക് കുഴഞ്ഞുവീണു കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ സമീപത്തെ വ്യാപാരികളാണ് സംഭവം ആദ്യം കണ്ടത്. ഉടന്‍ പുതുക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഒല്ലൂരിൽ ദാരുണാന്ത്യം; ലോറിയും ടൂറിസ്റ്റ് ബസും ഇടിച്ച് ഓട്ടോ ഡ്രൈവറും യാത്രക്കാരനും മരിച്ചു

ഓട്ടോയില്‍ ലോറിയും ടൂറിസ്റ്റ് ബസും ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും ദാരുണാന്ത്യം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഒല്ലൂര്‍ കമ്പനി പടിയ്ക്ക് സമീപം ലോറിയിടിച്ച് റോഡിലേക്ക് മറിഞ്ഞ ഓട്ടോയില്‍ ടൂറിസ്റ്റ് ബസിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ കല്ലൂര്‍ വെള്ളാനിക്കോട് സ്വദേശി ചുങ്കന്‍ വീട്ടില്‍ 35 വയസുള്ള ഡാനി, യാത്രക്കാരനായ ഒല്ലൂര്‍ പടവരാട് സ്വദേശി എടക്കളത്തൂര്‍ വീട്ടില്‍ 45 വയസുള്ള മെജോറിന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 4 മണിയോടെയായിരുന്നു സംഭവം. ഓട്ടോയില്‍ കുടുങ്ങിയ രണ്ട് പേരെയും അനിരക്ഷസേന …

ഒല്ലൂരിൽ ദാരുണാന്ത്യം; ലോറിയും ടൂറിസ്റ്റ് ബസും ഇടിച്ച് ഓട്ടോ ഡ്രൈവറും യാത്രക്കാരനും മരിച്ചു Read More »

ട്രെയിനിനു മുന്നിൽ ചാടി 61 കാരൻ ജീവനൊടുക്കി

തൃശ്ശൂരില്‍ ട്രെയിനിനു മുന്നില്‍ ചാടി 61 കാരന്‍ മരിച്ചു. പൊന്നൂക്കര സ്വദേശി ശശാങ്കന്‍ ആണ് മരിച്ചത്. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചായിരുന്നു സംഭവം. കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനു മുന്നിലേക്ക് ചാടുകയായിരുന്നു. ട്രെയിന്‍ തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തുന്നതിനിടെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നും ചാടുകയായിരുന്നു.

കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരുമരണം. തൃശ്ശൂർ സ്വദേശികൾ ഉൾപ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ‘ഡിഫെൻഡർ’ ആണ് അപകടത്തില്‍പ്പെട്ടത്. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് വിവരം. ഡിവൈഡറിൽ ഇടിച്ചതിനുശേഷമാണ് ബസ് മറിഞ്ഞതെന്ന് പ്രദേശവാസികൾ പറഞ്ഞു. കാറിന് മുകളിലേക്കാണ് ബസ് തലകീഴായി മറിഞ്ഞത്. അപകടത്തിൽ കാറും തലകീഴായി മറിഞ്ഞിട്ടുണ്ട്. ഇതിലെ യാത്രക്കാരെയും ആശുപത്രിയിലേക്ക് …

കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക് Read More »

ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു

കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു. കർണാടക സ്വദേശി കിഷോർ കുമാർ ഗൗഡയാണ് (25) മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. 2025 പി എച്ച് ഡി ബാച്ച് വിദ്യാർത്ഥിയാണ്. ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോകുന്നതിനിടെ കുളത്തിൽ വീഴുകയായിരുന്നു. രാത്രി ഒരു മണിക്ക് നടന്ന സംഭവം മൂന്നു മണിയോടുകൂടിയാണ് പുറത്തിറഞ്ഞത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

എരുമപ്പെട്ടിയിൽ 52-കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

52 കാരിയെകിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. എരുമപ്പെട്ടി പൊലീസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന മുരിങ്ങത്തേരി ലോറന്‍സ് ഭാര്യ ബ്രൂഷയെയാണ് വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഗ്നിരക്ഷസേനയെത്തി മൃതദേഹം പുറത്തെടുത്തു.

തിരുവനന്തപുരത്ത് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച 28-കാരൻ നിതിന് വിട നൽകി ജന്മനാട്

തിരുവന്തപുരത്ത് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച ചെങ്ങാലൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ശാന്തിനഗര്‍ എസ്എന്‍പുരം മേലേവീട്ടില്‍ പീതാംബരന്റെ മകന്‍ നിതിനാണ് മരിച്ചത്. 28 വയസായിരുന്നു. തിരുവനന്തപുരം നന്തന്‍കോട് നളന്ദ നഗറിലെ വാടകവീട്ടിലാണ് നിതിന്‍ താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് ഇദ്ദേഹത്തെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴെ വീണ നിലയില്‍ കണ്ടത്. പിഎംജിയിലുള്ള ബിഎസ്എന്‍എല്‍ ഓഫീസ് കാന്റീനിലെ ജീവനക്കാരനാണ് നിതിന്‍. സൃഹൃത്താണ് അപകടവിവരം മറ്റുള്ളവരെ അറിയിച്ചത്. നിതിന്‍ വീഴുന്നതിനു മുന്‍പ് നിതിന്റെ മുഖത്ത് മുറിവും ചോരപ്പാടുകളും …

തിരുവനന്തപുരത്ത് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച 28-കാരൻ നിതിന് വിട നൽകി ജന്മനാട് Read More »

“വിധിയെഴുതി വിടവാങ്ങി”; തൃശ്ശൂരിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വോട്ടർ കുഴഞ്ഞുവീണു മരിച്ചു

ജനാധിപത്യ കടമ നിർവ്വഹിച്ചതിന് തൊട്ടുപിന്നാലെ വോട്ടർക്ക് ദാരുണാന്ത്യം. തൃശ്ശൂർ വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ-63) ആണ് മരിച്ചത്. വാണിയംപാറ ഇ.കെ.എം.യു.പി സ്കൂളിലെ 37-ാം നമ്പർ ബൂത്തിലായിരുന്നു വിനോദ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ പോളിംഗ് ഓഫീസറുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ വീൽചെയറിൽ ഇരുത്തി പ്രാഥമിക ശുശ്രൂഷ നൽകാൻ ശ്രമിച്ചു. എന്നാൽ ഇതിനിടെ വിനോദ് കുഴഞ്ഞുവീഴുകയായിരുന്നു. ബൂത്തിലുണ്ടായിരുന്നവർ ചേർന്ന് …

“വിധിയെഴുതി വിടവാങ്ങി”; തൃശ്ശൂരിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വോട്ടർ കുഴഞ്ഞുവീണു മരിച്ചു Read More »

മരം മുറിക്കുന്നതിനിടെ താഴേക്ക് വീണ യുവാവിന് ദാരുണാന്ത്യം

കല്ലൂര്‍ നായരങ്ങാടിയില്‍ മരം മുറിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കല്ലൂര്‍ പാറക്കാട് വാഴക്കാല സ്വദേശി മെല്‍വിന്‍ ആണ് മരിച്ചത്. 33 വയസായിരുന്നു. മരം മുറിക്കുന്ന ജോലിക്കിടെ മെല്‍വിന്‍ താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മെല്‍വിനെ ഉടന്‍ തന്നെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. പരേതനായ ബെന്നിയുടെയും കുമാരിയുടെയും മകനാണ് മെല്‍വിന്‍.