nctv news pudukkad

റെയില്‍വേ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ ലോറി ഡ്രൈഡവര്‍ മരിച്ചു

ചാലക്കുടി റെയില്‍വേ സ്‌റ്റേഷനില്‍ തീവണ്ടിയില്‍ നിന്നും ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയില്‍വേ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു. കാട്ടൂര്‍ സ്വദേശി എറിയാപറമ്പില്‍ സജികുമാര്‍ ആണ് മരിച്ചത്. 51 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.

കാലിത്തീറ്റയ്ക്കായുള്ള തവിടിന്റെ ചാക്കുകള്‍ ഗുഡ്‌സ്‌ട്രെയിനില്‍നിന്ന് തൊഴിലാളികള്‍ ഇറക്കി ലോറിയില്‍ കയറ്റുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് മഴ പെയ്തപ്പോള്‍ ചാക്കുകള്‍ നനയാതിരിക്കാന്‍ ലോറിക്കു മുകളില്‍ക്കയറി ടാര്‍പ്പായ ഇടാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. ലോറിയുടെ മുകളില്‍നിന്ന് പായ പിന്നിലേക്കു വലിക്കുന്നതിനിടെ ഒരു കാല്‍ ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ വെച്ചപ്പോള്‍ തെന്നി വൈദ്യുതി ലൈനിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ശരീരം മുഴുവന്‍ തീ പിടിച്ച് താഴേയ്ക്കു വീണുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *