തിരുവന്തപുരത്ത് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച ചെങ്ങാലൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ശാന്തിനഗര്‍ എസ്എന്‍പുരം മേലേവീട്ടില്‍ പീതാംബരന്റെ മകന്‍ നിതിനാണ് മരിച്ചത്. 28 വയസായിരുന്നു. തിരുവനന്തപുരം നന്തന്‍കോട് നളന്ദ നഗറിലെ വാടകവീട്ടിലാണ് നിതിന്‍ താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് ഇദ്ദേഹത്തെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴെ വീണ നിലയില്‍ കണ്ടത്. പിഎംജിയിലുള്ള ബിഎസ്എന്‍എല്‍ ഓഫീസ് കാന്റീനിലെ ജീവനക്കാരനാണ് നിതിന്‍. സൃഹൃത്താണ് അപകടവിവരം മറ്റുള്ളവരെ അറിയിച്ചത്. നിതിന്‍ വീഴുന്നതിനു മുന്‍പ് നിതിന്റെ മുഖത്ത് മുറിവും ചോരപ്പാടുകളും കണ്ടിരുന്നെന്ന് സുഹൃത്ത് പറഞ്ഞു.
നിതിന്‍ മുറിയിലെത്തി മുറിവ് ആശുപത്രിയില്‍ കാണിക്കണ മെന്നും വസ്ത്രംമാറി വരാമെന്നും പറഞ്ഞു പോയതാണ്. അല്‍പം കഴിഞ്ഞ് ശബ്ദം കേട്ട് താന്‍ പോയി നോക്കുമ്പോള്‍ കെട്ടിടത്തില്‍ നിന്ന് താഴെ വീണു കിടക്കുന്നതാണ് കണ്ടതെന്ന് സുഹൃത്ത് പൊലീസിന് മൊഴി നല്‍കി. പരുക്കേറ്റ നിതിനെ പൊലീസിന്റെ സഹായത്തോടെയാണ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു മരണം.
നടപടികള്‍ പൂര്‍ത്തിയാക്കി നിതിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. വ്യാഴാഴ്ച രാവിലെ സംസ്‌കാരം നടത്തി. നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ചെങ്ങാലൂരിലെ വീട്ടില്‍ എത്തിയിരുന്നു.






