nctv news pudukkad

മലപ്പുറം കോഹിനൂരിൽ അപകടം; തൃശൂർ സ്വദേശികളായ മൂന്ന് പേർ മരിച്ചു

മലപ്പുറം തേഞ്ഞിപ്പാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കോഹിനൂരിൽ റോഡപകടത്തിൽ തൃശ്ശൂർ സ്വദേശികളായ ദമ്പതികൾ അടക്കം മൂന്നു പേർ മരിച്ചു. കുന്നംകുളം പന്നിത്തടം സ്വദേശി ഷഹീദ്, ഭാര്യ ഷഹീന, അമ്മാവന്റെ മകൾ ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ഇന്നോവ കാർ, നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു.

വെള്ളിയാഴ്ച പുലർച്ചയോടെയാണ് അപകടമുണ്ടായത്. മൂന്നു പേരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്. കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *