നിരവധി ക്രിമിനല്‍ക്കേസിലെ കേസിലെ പ്രതിയെ കാപ്പചുമത്തി 6 മാസത്തേക്ക് ജയിലാക്കി. നെല്ലായി ആലത്തൂര്‍ കോശ്ശേരി വീട്ടില്‍ മഹേഷിനെയാണ് തൃശ്ശൂര്‍ റൂറല്‍ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ ജയിലിലെത്തിച്ച് ഉത്തരവ് നടപ്പിലാക്കി.
തൃശ്ശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ നൽകിയ ശുപാര്‍ശയില്‍ ജില്ലാ കളക്ടര്‍ ശിഖാ സുരേന്ദ്രനാണ് കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മഹേഷ് കൊടകര, ആളൂര്‍, വടക്കാഞ്ചേരി പൊലീസ് സ്‌റ്റേഷനുകളിലായി മൂന്ന് വധശ്രമ കേസും മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന വിധത്തില്‍ പൊതു വഴിയില്‍ അശ്രദ്ധമായി വാഹനമോടിച്ച മൂന്ന് കേസും കഞ്ചാവ് ഉപയോഗിച്ച ഒരു കേസും അടക്കം പതിനൊന്ന് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.
കാപ്പ ചുമത്തുന്നതിലും ഉത്തരവ് നടപ്പാക്കുന്നതിലും കൊടകര പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജെര്‍ലിന്‍ സ്‌കറിയ, എ.എസ്.ഐ ജ്യോതി ലക്ഷ്മി, എസ്.സി.പി.ഒ അഭിലാഷ് എന്നിവര്‍ പ്രധാന പങ്ക് വഹിച്ചു.






