nctv news pudukkad

ACCIDENT DEATH

ഫുട്‌ബോള്‍ താരം റിജോണ്‍ ജോസിന് ബൈക്കപടകത്തില്‍ ദാരുണാന്ത്യം

കാലിക്കറ്റ് എഫ്‌സി ഫുട്‌ബോള്‍ താരം റിജോണ്‍ ജോസിന് ബൈക്കപടകത്തില്‍ ദാരുണാന്ത്യം. കോഴിക്കോട്, മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് സമീപത്തുണ്ടായ അപകടത്തിലാണ് തൃശൂര്‍ സ്വദേശി റിജോണ്‍ ജോസ് മരിച്ചത്. സഹതാരം ഗനി അഹ്മദ് നിഗം ഗുരുതര പരുക്കുകളുമായി ആശുപത്രിയിലാണ്. ഞായറാഴ്ച രാത്രി ഇവര്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ റിജോണ്‍ ജോസിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്‌സിയുടെ പ്രതിരോധ താരമാണ് റിജോണ്‍. ഫോഴ്‌സ …

ഫുട്‌ബോള്‍ താരം റിജോണ്‍ ജോസിന് ബൈക്കപടകത്തില്‍ ദാരുണാന്ത്യം Read More »

സ്‌കൂട്ടര്‍ യാത്രിക സ്വകാര്യ ബസ് കയറി മരിച്ചു

ചേറ്റുപുഴയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു. പുല്ലഴി സ്വദേശി മാങ്കുഴി വീട്ടില്‍ സഹദേവന്റെ ഭാര്യ അനിത ആണ് മരിച്ചത്. 52 വയസായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാഞ്ഞാണി റൂട്ടിലോടുന്ന ശ്രേയസ് ബസ് സ്‌കൂട്ടറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അനിതയുടെ ദേഹത്ത് ബസിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവത്തില്‍ വെസ്റ്റ് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് പൈപ്പുകൾ തെറിച്ചുവീണ് ബൈക്ക് യാത്രികൻ മരിച്ചു

തൃശൂർ കുട്ടനെല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഇരുമ്പ് പൈപ്പുകൾ പുറത്തേക്ക് വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഹൈലൈറ്റ് മാളിന് മുന്നിലാണ് അപകടം. ഇരുമ്പ് കമ്പികളും പൈപ്പുകളുമായി പോകുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ഇടുന്നതിനിടെ ലോറിയിൽനിന്ന് പൈപ്പുകൾ പുറത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ ബൈക്കിൽ വരികയായിരുന്ന യുവാവിന്റെ ദേഹത്തേക്ക് ഇരുമ്പ് കമ്പി കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പുതുക്കാട് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി. ബസ് പാഞ്ഞുകയറി വഴിയാത്രക്കാരിയായ സ്ത്രീ മരിച്ചു

പുതുക്കാട് ദേശീയപാതയില്‍ നിന്നും നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് പാഞ്ഞുകയറി വഴിയാത്രക്കാരിയായ സ്ത്രീ മരിച്ചു. പുതുക്കാട് കാഞ്ഞൂര്‍ പൊരന്തരപ്പിള്ളി വീട്ടില്‍ റോയ്‌സന്റെ ഭാര്യ സിന്ധുവാണ് മരിച്ചത്. 49 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. ബസ് ദേശീയപാതയോരത്തെ കടയിലേക്ക് ഇടിച്ചു നില്‍ക്കുകയായിരുന്നു. മകളെ ബസ് കയറ്റാന്‍ എത്തിയ സിന്ധു തിരിച്ചുപോകാന്‍ സ്‌കൂട്ടറിനടത്തേക്ക് പോകുന്നതിനിടെയാണ് ബസ് നിയന്ത്രണംവിട്ട് ഇടിച്ചത്. തല്‍ക്ഷണം മരിച്ചു. പുതുക്കാട് ഡിപ്പോയില്‍ നിന്നും ബസ് എടുത്ത് ചാലക്കുടി ഭാഗത്തേക്ക് പോകുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായതാണ് അപകടകാരണമെന്ന് പറയുന്നു. …

പുതുക്കാട് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി. ബസ് പാഞ്ഞുകയറി വഴിയാത്രക്കാരിയായ സ്ത്രീ മരിച്ചു Read More »

തെരുവുനായ കുറുകെ ചാടിയപ്പോൾ നിയന്ത്രണംവിട്ട സ്കൂട്ടർ പിക്കപ്പ് വാനിലിടിച്ച് ഒരാൾ മരിച്ചു

ചേലക്കരയിൽ റോഡിലേക്ക് തെരുവ് നായ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തോന്നൂർക്കര യു.പി സ്കൂൾ ജീവനക്കാരനായ ഇടപ്പാടത്ത വീട്ടിൽ നാരായണൻ കുട്ടി (40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7 മണിയോടെ ചേലക്കര സെന്റ് ജോർജ് പള്ളിക്ക് സമീപമായിരുന്നു അപകടം. ചേലക്കരയിൽ നിന്നും തോന്നൂർക്കരയിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന നാരായണൻ കുട്ടിയുടെ മുന്നിലേക്ക് പെട്ടെന്ന് തെരുവ് നായ കുറുകെ ചാടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ …

തെരുവുനായ കുറുകെ ചാടിയപ്പോൾ നിയന്ത്രണംവിട്ട സ്കൂട്ടർ പിക്കപ്പ് വാനിലിടിച്ച് ഒരാൾ മരിച്ചു Read More »

നിയന്ത്രണം വിട്ട് ഓട്ടോറിഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. അയ്യന്തോൾ പുതുർക്കര പേനിക്കാട്ട് വീട്ടിൽ ജീജേഷ് (43) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പൊന്നൂക്കര സെൻ്ററിലായിരുന്നു അപകടം. ജീജേഷ് ഓടിച്ച് വന്നിരുന്ന ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് കടയുടെ മുന്നിലേക്ക് മറിയുകയായിരുന്നു. ഉടനെ നാട്ടുകാർ ചേർന്ന് ആബുലൻസിൻ ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലപ്പുറം കോഹിനൂരിൽ അപകടം; തൃശൂർ സ്വദേശികളായ മൂന്ന് പേർ മരിച്ചു

മലപ്പുറം തേഞ്ഞിപ്പാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കോഹിനൂരിൽ റോഡപകടത്തിൽ തൃശ്ശൂർ സ്വദേശികളായ ദമ്പതികൾ അടക്കം മൂന്നു പേർ മരിച്ചു. കുന്നംകുളം പന്നിത്തടം സ്വദേശി ഷഹീദ്, ഭാര്യ ഷഹീന, അമ്മാവന്റെ മകൾ ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ഇന്നോവ കാർ, നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചയോടെയാണ് അപകടമുണ്ടായത്. മൂന്നു പേരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്. കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. …

മലപ്പുറം കോഹിനൂരിൽ അപകടം; തൃശൂർ സ്വദേശികളായ മൂന്ന് പേർ മരിച്ചു Read More »