nctv news pudukkad

തൃശൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ദാരുണാന്ത്യം; സ്കൂട്ടറിൽ സ്വകാര്യബസ് ഇടിച്ച് വയോധിക മരിച്ചു

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ നടവരമ്പ് ചിറവളില്‍ സ്വകാര്യബസ് സ്‌കൂട്ടറില്‍ ഇടിച്ച് വയോധിക മരിച്ചു. ഇരിങ്ങാലക്കുട പടിഞ്ഞാറെ നടയില്‍ വസന്തം വീട്ടില്‍ റിട്ട ബാങ്ക് ഉദ്യോഗസ്ഥനും ഗണിത ശാസ്ത്രജ്ഞനുമായ ടി.എന്‍. രാമചന്ദ്രന്റെ ഭാര്യ വസന്ത ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ ആയിരുന്നു അപകടം.

ശ്രീ കൂടല്‍മാണിക്യക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി കൊടുങ്ങല്ലൂര്‍ ക്ഷേത്രദര്‍ശനത്തിനായി ഭര്‍ത്താവ് രാമചന്ദ്രനോടൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോഴാണ് ചിറ വളവില്‍ വച്ച് കൊടുങ്ങല്ലൂരില്‍ നിന്നും വരികയായിരുന്ന ലവ് ലൈറ്റ് ബസ് സ്‌കൂട്ടറില്‍ തട്ടി ഇവര്‍ റോഡിലേക്ക് തെറിച്ച് വീണു. വസന്തയുടെ മേല്‍ ബസ്സിന്റെ ചക്രങ്ങള്‍ കയറിയിറുങ്ങയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ഇവര്‍ മരിച്ചു. ഇരിങ്ങാലക്കുട പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *