സംസ്ഥാനത്ത് അടുത്ത 2 മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍. നിലവില്‍ അടുത്ത രണ്ട് മാസത്തേക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശനെ കണ്ട് കെ എസ് ഇബി ചെയര്മാന് എന്‍ പ്രശാന്തും ഊര്‍ജ സെക്രട്ടറിയും അറിയിച്ചു.
വൈദ്യുതി പ്രതിസന്ധിയില്ലാത്തതിനാല് തത്കാലം പുതിയ ജി എന്‍എ ഹ്രസ്വകാല വൈദ്യുതി കരാര്‍ ഉണ്ടാകില്ല. സുതാര്യമായ ടെന്‍ഡര്‍ നടപടികളോ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ മുന്‍കൂര്‍ അനുമതികളോ ഇല്ലാതെ ജി.എന്‍.എ വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചത് നേരത്തെ വിവാദമായിരുന്നു. പിന്നാലെയാണ് തീരുമാനം.






