nctv news pudukkad

ഇടിവള ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്; റൗഡി ലിസ്റ്റിലുള്ള ഒന്നാം പ്രതി അറസ്റ്റിൽ

യുവാവിനെ ഇടിവള ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒന്നാം പ്രതിയെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട വെളുത്തൂർ മനക്കൊടി സ്വദേശി മഠത്തിൽ വീട്ടിൽ യദുകൃഷ്ണ (28) ആണ് പിടിയിലായത്.

മനക്കൊടി സ്വദേശി പോറാടൻ വീട്ടിൽ രാഹുലിനെയാണ് പ്രതിയും സംഘവും ആക്രമിച്ചത്. രാഹുലിന്റെ ബാർബർ ഷോപ്പിന് സമീപം വെച്ച് യദുകൃഷ്ണയും സുഹൃത്തുക്കളും ലഹരിമരുന്ന് ഉപയോഗിക്കുന്നത് നേരത്തെ രാഹുൽ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

സെപ്റ്റംബർ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മനക്കൊടി പുള്ളിൽ വെച്ച് വാഹനത്തിന്റെ ബ്ലോക്ക് മാറ്റുകയായിരുന്ന രാഹുലിനെ യദുകൃഷ്ണ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെ യദുകൃഷ്ണയ്‌ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ രാഹുലിനെ പിടിച്ചുനിർത്തുകയും യദുകൃഷ്ണ ഇടിവള ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.

നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ യദുകൃഷ്ണ.

അന്തിക്കാട് പൊലീസ് സ്റ്റേഷൻ എസ്.ഐ ഋഷിപ്രസാദ്, സി.പി.ഒമാരായ കിരൺ, മിഥുൻ, കൃഷ്ണപ്രസാദ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *