ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതു മൂലം വിവിധ ട്രെയിന്‍ സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍ പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെടും. ഒല്ലൂര്‍, പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജംക്ഷന്‍ യാഡുകളിലുമാണ് അറ്റകുറ്റപ്പണി നടക്കുക.
പൂര്‍ണമായി റദ്ദാക്കിയ ട്രയിനുകള്‍: ബുധനാഴ്ച വൈകിട്ട് 6.10നു പുറപ്പെടേണ്ട ഗുരുവാ യൂര്‍ തൃശൂര്‍ പാസഞ്ചര്‍ (56116) ബുധനാഴ്ച ഓടില്ല. ഇതേ വണ്ടി രാത്രി 8.10നു തിരികെ ട്രിപ്പും റദ്ദാക്കി. 20നും 27നും രാത്രി 9.05നു പുറപ്പെടേണ്ട കൊല്ലം എറണാകുളം മെമു (66310) റദ്ദാക്കി.
ഭാഗികമായി റദ്ദാക്കിയവ:
കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്കു സര്‍വീസ് നടത്തുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16306) 3, 6, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29, ഡിസംബര്‍ 1, 4 തീയതികളില്‍ തൃശൂരില്‍ ഓട്ടം അവസാനിപ്പിക്കും.
ടാറ്റാനഗറില്‍ നിന്ന് എറണാകുളത്തേക്കു സര്‍വീസ് നടത്തുന്ന എക്‌സ്പ്രസ് (18189) 12, 19, 26 തീയതികളില്‍ ആലുവയില്‍ ഓട്ടം അവസാനിപ്പിക്കും.
വഴിതിരിച്ചുവിടുന്നവ: ആലപ്പുഴ വഴി പോകേണ്ട തിരുവനന്തപുരം മംഗളൂരു മാവേലി എക്‌സ്പ്രസ് (16604) 13, 15 തീയതികളില്‍ കോട്ടയം വഴി തിരിച്ചുവിടും. ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് ഉണ്ടാകും. ഗുരുവായൂരില്‍നിന്ന് ആലപ്പുഴ വഴി പോകേണ്ട ചെന്നൈ എഗ് മോര്‍ എക്‌സ്പ്രസ് 13, 20, 27 തീയതികളില്‍ കോട്ടയം വഴി തിരിച്ചുവിടും. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് ഉണ്ടാകും.
ആലപ്പുഴ വഴി പോകേണ്ട മംഗളൂരു തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് 13, 20, 27 തീയതികളില്‍ കോട്ടയം വഴി തിരിച്ചുവിടും. എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ് അനുവദിക്കും.






