nctv news pudukkad

പുതുക്കാട് മാർക്കറ്റിൽ ചുമട്ടുതൊഴിലാളികൾക്ക് ക്രൂരമർദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പുതുക്കാട് മാര്‍ക്കറ്റില്‍ ചുമട്ടുതൊഴിലാളികള്‍ക്ക് മര്‍ദനം. 2 പേര്‍ക്ക് പരുക്ക്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

ബിഎംഎസ് യൂണിയനിലെ നിഖില്‍, സിഐടിയു യൂണിയനിലെ റോയ്‌സണ്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചന്തയിലെ കോഴിക്കടയിലേക്ക് കോഴികളെ ഇറക്കുന്നതിനിടെ ശനിയാഴ്ച രാത്രി 11.30നാണ് സംഭവം.

യുവാവ് അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിനുകാരണമായതെന്ന് തൊഴിലാളികള്‍ പറഞ്ഞു. പരുക്കേറ്റ തൊഴിലാളികള്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. പുതുക്കാട് പൊലീസില്‍ പരാതി നല്‍കി. 2 പേരാണ് ആക്രമിച്ചതെന്നും തൊഴിലാളികള്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *