റെയിൽവേ അറ്റകുറ്റപ്പണി; കേരളത്തിൽ വിവിധ ട്രെയിൻ സർവീസുകൾ ബുധനാഴ്ച മുതൽ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്യും

ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതു മൂലം വിവിധ ട്രെയിന്‍ സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍ പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെടും. ഒല്ലൂര്‍, പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജംക്ഷന്‍ യാഡുകളിലുമാണ് അറ്റകുറ്റപ്പണി നടക്കുക. പൂര്‍ണമായി റദ്ദാക്കിയ ട്രയിനുകള്‍: ബുധനാഴ്ച വൈകിട്ട് 6.10നു പുറപ്പെടേണ്ട ഗുരുവാ യൂര്‍ തൃശൂര്‍ പാസഞ്ചര്‍ (56116) ബുധനാഴ്ച ഓടില്ല. ഇതേ വണ്ടി രാത്രി 8.10നു തിരികെ ട്രിപ്പും റദ്ദാക്കി. 20നും 27നും രാത്രി 9.05നു പുറപ്പെടേണ്ട കൊല്ലം എറണാകുളം മെമു (66310) റദ്ദാക്കി.

റെയിൽവേ അറ്റകുറ്റപ്പണി; കേരളത്തിൽ വിവിധ ട്രെയിൻ സർവീസുകൾ ബുധനാഴ്ച മുതൽ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്യും Read More »