nctv news pudukkad

യുവാവിന് വെടിയേറ്റ സംഭവത്തില്‍ സൃഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

വേലൂപ്പാടം കിണറിനുസമീപം യുവാവിന് വെടിയേറ്റ സംഭവത്തില്‍ സൃഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വെടിയേറ്റ യുവാവ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ സുഖംപ്രാപിച്ചു വരുന്നു.

വേലൂപ്പാടം കിണറിനു സമീപമുള്ള ചിറ്റിലപ്പിള്ളി വീട്ടില്‍ പ്രിയന്റെ അറസ്റ്റാണ് വരന്തരപ്പിള്ളി പൊലീസ് രേഖപ്പെടുത്തിയത്. വേലൂപ്പാടം പൗണ്ട് പഞ്ഞിക്കാരന്‍മൂല കൂട്ടുങ്ങല്‍ വീട്ടില്‍ അരുണിനാണ് പരുക്കേറ്റത്. സംഭവം നടന്ന് ഞായറാഴ്ച തന്നെ പൊലീസ് പ്രിയനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

ഇവര്‍ ഒന്നിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെ അരുണ്‍, പ്രിയന്റെ ബൈക്ക് ഓടിക്കാന്‍ തരണമെന്ന് ആവശ്യപ്പെട്ടു. തരാനാകില്ലെന്ന് പറഞ്ഞപ്പോള്‍ ഇരുമ്പുവടി ഉപയോഗിച്ച് അരുണ്‍, പ്രിയനെ ആദ്യം അടിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ പ്രിയന്‍ വീടിനകത്തുപോയി എയര്‍ഗണ്‍ എടുത്തുകൊണ്ടുവന്ന് അരുണിനെ വെടിവക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞ പ്രിയനെ പിന്നാലെത്തന്നെ വരന്തരപ്പിള്ളി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *