nctv news pudukkad

രാഷ്ട്രീയമില്ല, സൗഹൃദമാണ് വലുത്; മമ്മൂട്ടിയുടെ സന്ദർശനത്തിലെ വിമർശനങ്ങൾക്ക് മറുപടിയുമായി ബി. ഗോപാലകൃഷ്ണൻ

മമ്മൂട്ടിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. താന്‍ വളരെ സന്തുഷ്ടനാണെന്നും സ്‌നേഹവും സൗഹൃദവും വളരെ വലുതാണെന്നും ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. അതുകൊണ്ടാണ് മമ്മൂട്ടി വന്നത്. മമ്മൂട്ടി മാത്രമല്ല ഉന്നത രാഷ്ട്രീയ നേതാക്കളും വന്നിരുന്നു. കേരളത്തില്‍ ഒരുമിച്ചു പോകാന്‍ ആഗ്രഹിക്കാത്ത ചില ഛിദ്രശക്തികളാണ് ഇതിനെയൊക്കെ എതിര്‍ക്കുന്നത്. ഈ സൗഹൃദം ഇല്ലാതാക്കാന്‍ ചില ആളുകള്‍ ശ്രമിക്കുന്നുണ്ട്. ഇതൊരു മാതൃകയാക്കി എടുക്കണമെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പിണറായി വിജയനും എന്റെ മകളുടെ വിവാഹത്തിന് വന്നിരുന്നു. സതീശനും ചെന്നിത്തലയും വന്നിരുന്നു. അവരെല്ലാം എന്റെ സുഹൃത്തുക്കളാണ്. അവരെയെല്ലാം ഞാന്‍ നേരിട്ട് ക്ഷണിച്ചു അവര്‍ വന്നു. കേരളത്തില്‍ സ്‌നേഹവും സൗഹൃദവും വളര്‍ത്തണം. വിവാഹത്തിന് എത്താന്‍ കഴിയാത്തത് കൊണ്ട് മുന്‍മന്ത്രി ആര്‍ ബിന്ദു വീട്ടിലേക്ക് വൈകിട്ട് ഓടിയെത്തി. ചില ആളുകള്‍ക്ക് വിരോധം ഉണ്ടാകാറുണ്ട്. അത് കേരളം ഒരുമിച്ചു പോകരുത് എന്ന് ആഗ്രഹിക്കുന്നവരാണ്. ഞാന്‍ ബിജെപി പ്രവര്‍ത്തകനാണ്. എന്റെ രാഷ്ട്രീയ വേറെ വ്യക്തി ബന്ധം വേറെയണ്. സ്‌നേഹത്തിനും സൗഹൃദത്തിനും ലക്ഷ്മണ രേഖയില്ല. കേരളം ഒരുമിച്ച് പോകരുത് എന്ന് ആഗ്രഹിക്കുന്ന ഛിദ്ര ശക്തികളാണ് എതിര്‍ക്കുന്നത്. മമ്മൂട്ടിക്ക് ഇതൊന്നും ഒരു വിഷയമേയല്ല. അദ്ദേഹം മഹാമനസ്‌കനായ ആളാണെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *