ചേലക്കരയിൽ റോഡിലേക്ക് തെരുവ് നായ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തോന്നൂർക്കര യു.പി സ്കൂൾ ജീവനക്കാരനായ ഇടപ്പാടത്ത വീട്ടിൽ നാരായണൻ കുട്ടി (40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7 മണിയോടെ ചേലക്കര സെന്റ് ജോർജ് പള്ളിക്ക് സമീപമായിരുന്നു അപകടം.
ചേലക്കരയിൽ നിന്നും തോന്നൂർക്കരയിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന നാരായണൻ കുട്ടിയുടെ മുന്നിലേക്ക് പെട്ടെന്ന് തെരുവ് നായ കുറുകെ ചാടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ സമീപത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടം നടന്നയുടൻ നാട്ടുകാർ ചേർന്ന് നാരായണൻ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






