nctv news pudukkad

ഓട്ടുകമ്പനി തൊഴിലാളികളുടെ ബോണസ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

ജില്ലയിലെ ഓട്ടുകമ്പനി തൊഴിലാളികളുടെ ബോണസ് നിശ്ചയിക്കുന്നതിന് വേണ്ടി ജില്ലാ ലേബര്‍ ഓഫീസര്‍ എം.എം. ജോവിന്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.

ഇരുപത് ശതമാനം ബോണസ് വേണമെന്ന നിലപാടില്‍ യൂണിയനുകളും മിനിമം ബോണസ് മാത്രമേ നല്‍കാനാകൂ എന്ന് ഉടമകളും ഉറച്ചു നിന്നതോടെ ലേബര്‍ ഓഫീസര്‍ ചര്‍ച്ച മാറ്റി വെക്കുകയായിരുന്നു. ആഗസ്റ്റ് പത്തിന് വീണ്ടും ചര്‍ച്ച നടക്കും.

തൊഴിലാളികള്‍ക്ക് വേണ്ടി എ.വി. ചന്ദ്രന്‍, എന്‍.എന്‍. ദിവാകരന്‍ (സി ഐ ടി യു), ആന്റണി കുറ്റൂക്കാരന്‍ (ഐ എന്‍ ടി യു സി), പി.ജി. മോഹനന്‍, കെ.എം. അക്ബര്‍ (എ ഐ ടി യു സി), പി. ഗോപിനാഥന്‍ (ബി എം എസ്) എന്നിവരും ഉടമകള്‍ക്ക് വേണ്ടി സെന്‍ട്രല്‍ കേരള ടൈല്‍ മനുഫാച്ചറേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് ജെ മഞ്ഞളി, സെക്രട്ടറി എം.കെ. സന്തോഷ്, ട്രഷറര്‍ രാമദാസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *