nctv news pudukkad

പുതുക്കാട് എംഎൽഎയുടെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു; ഉദ്ഘാടനം സിപിഐഎം ജില്ലാ സെക്രട്ടറി നിർവഹിച്ചു

പുതുക്കാട് മണ്ഡലം എംഎൽഎ കെ.കെ. രാമചന്ദ്രന്റെ പുതിയ എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്തു. സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദറാണ് ഉദ്ഘാടനം നിർവഹിച്ചത്.

സിപിഐ മണ്ഡലം സെക്രട്ടറി സി.യു. പ്രിയൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.എ. രാമകൃഷ്ണൻ, പി.കെ. ശിവരാമൻ, എൻ.എൻ. ദിവാകരൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. പ്രിൻസ്, കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി മാത്യു കാവുങ്കൽ, സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം രാഘവൻ മുളങ്ങാടൻ എന്നിവർ പ്രസംഗിച്ചു.

ദേശീയപാത പുതുക്കാട് മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചുമാറ്റിയതിനെ തുടർന്നാണ് എംഎൽഎ ഓഫീസ് പുതിയ സ്ഥലത്തേക്ക് മാറ്റിയത്. സിജി തിയേറ്ററിന് സമീപമുള്ള ഓൾഡ് പബ്ലിക് കമ്പനി ബിൽഡിങ്ങിലാണ് പുതിയ ഓഫീസ് പ്രവർത്തിക്കുക.

ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മതസംഘടനാ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *