ചേറ്റുപുഴയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു. പുല്ലഴി സ്വദേശി മാങ്കുഴി വീട്ടില്‍ സഹദേവന്റെ ഭാര്യ അനിത ആണ് മരിച്ചത്. 52 വയസായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.
കാഞ്ഞാണി റൂട്ടിലോടുന്ന ശ്രേയസ് ബസ് സ്‌കൂട്ടറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അനിതയുടെ ദേഹത്ത് ബസിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവത്തില്‍ വെസ്റ്റ് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.






