ഓട്ടോയില്‍ ലോറിയും ടൂറിസ്റ്റ് ബസും ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും ദാരുണാന്ത്യം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
ഒല്ലൂര്‍ കമ്പനി പടിയ്ക്ക് സമീപം ലോറിയിടിച്ച് റോഡിലേക്ക് മറിഞ്ഞ ഓട്ടോയില്‍ ടൂറിസ്റ്റ് ബസിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ കല്ലൂര്‍ വെള്ളാനിക്കോട് സ്വദേശി ചുങ്കന്‍ വീട്ടില്‍ 35 വയസുള്ള ഡാനി, യാത്രക്കാരനായ ഒല്ലൂര്‍ പടവരാട് സ്വദേശി എടക്കളത്തൂര്‍ വീട്ടില്‍ 45 വയസുള്ള മെജോറിന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 4 മണിയോടെയായിരുന്നു സംഭവം. ഓട്ടോയില്‍ കുടുങ്ങിയ രണ്ട് പേരെയും അനിരക്ഷസേന എത്തിയാണ് പുറത്തെടുത്തത്. മെജോറിനെ ജില്ലാ ജനറല്‍ ആശുപത്രിയിലും ഡാനിയെ തൃശൂര്‍ മെഡിക്കല് കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഒല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.






