nctv news pudukkad

ഒല്ലൂരിൽ വീണ്ടും അപകടം; കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി

ഒല്ലൂരിൽ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചുകയറി.

തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന ബസാണ് ഞായറാഴ്ച പുലർച്ചെയോടെ അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ബസ് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. ബസിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി മാറ്റി. അതേസമയം, കഴിഞ്ഞ ദിവസം ഒല്ലൂർ കമ്പനിപ്പടിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒല്ലൂരിൽ വീണ്ടും അപകടമുണ്ടായത്.//

Leave a Comment

Your email address will not be published. Required fields are marked *