nctv news pudukkad

പുതുക്കാട് നിര്‍ത്തിയിട്ടിരുന്ന ചരക്കുലോറിയില്‍ ഡ്രൈവറെ മരിച്ചനിലയില്‍ കണ്ടെത്തി

ദേശീയപാത പുതുക്കാടിലെ സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കുലോറിയില്‍ ഡ്രൈവറെ മരിച്ചനിലയില്‍ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. പുതുക്കാട് പോസ്റ്റ്ഓഫീസിന് മുന്‍പിലാണ് സംഭവം.

വാഹനത്തിലെ സ്റ്റിയറിങിലേക്ക് കുഴഞ്ഞുവീണു കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ സമീപത്തെ വ്യാപാരികളാണ് സംഭവം ആദ്യം കണ്ടത്. ഉടന്‍ പുതുക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *