nctv news pudukkad

മരത്താക്കരയിൽ ദേശീയപാതയിൽ നിർത്തിയിട്ട ടോറസ് ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അഞ്ച് പേർക്ക് പരുക്ക്

ദേശീയപാത മരത്താക്കരയില്‍ നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിറകില്‍ സ്വകാര്യ ബസ് ഇടിച്ച് 5 പേര്‍ക്ക് പരുക്ക്. ശനിയാഴ്ച രാവിലെ 7 മണിയോടെയായിരുന്നു സംഭവം.

ബസ് ഡ്രൈവര്‍ ചേര്‍ത്തല സ്വദേശി രാകേഷ്, ബസ്സ് ജീവനക്കാരന്‍ ചേര്‍ത്തല സ്വദേശി ഉണ്ണികൃഷ്ണന്‍, യാത്രക്കാരായ കൊല്ലം സ്വദേശി പ്രശാന്ത്, ആറ്റിങ്ങല്‍ സ്വദേശി രാഹുല്‍, തമ്പാനൂര്‍ സ്വദേശി ലത എന്നിവര്‍ക്കാണ് പരുക്കേറ്റത്. തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂരിലേക്ക് പോയിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ല.

തിരുവനന്തപുരം ബാംഗ്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പ്പെട്ടത്. ദേശീയ പാതയിലെ സര്‍വീസ് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി എത്തിച്ച ടോറസ് ലോറിയുടെ പുറകിലാണ് ബസ് ഇടിച്ചത്. ഒല്ലൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *