ചാലക്കുടി അന്നനാട്ടില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. അന്നനാട് ത്രിവേണി ജംഗ്ഷന് സമീപം ആന്ത്രപ്പേര്‍ വീട്ടില്‍ 71 വയസ്സുള്ള മാത്യൂസിനെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഭാര്യയും മക്കളും വിദേശത്തായതിനാല്‍ മാത്യുസ് ഒറ്റയ്ക്കാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഇദ്ദേഹത്തെ രണ്ട് ദിവസങ്ങളായി പുറത്ത് കാണത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ കൊരട്ടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മാത്യൂസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.






