കൂര്‍ക്കഞ്ചേരിയില്‍ അടച്ചിട്ടിരുന്ന വീടിന്റെ വാതില്‍ തകര്‍ത്ത് 55 പവന്‍ സ്വര്‍ണം കവര്‍ന്നു. കൂര്‍ക്കഞ്ചേരി സ്വദേശി ഹസന്‍ അലിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
മകന്റെ ശസ്ത്രക്രിയ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഹസന്‍ അലിയും കുടുംബവും കഴിഞ്ഞ ഒരാഴ്ചയായി എറണാകുളത്തെ ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച രാവിലെ കൂര്‍ക്കഞ്ചേരിയിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിലും സ്വര്‍ണം നഷ്ടപ്പെട്ടതായും അറിയുന്നത്.
കവര്‍ച്ചയ്ക്ക് പിന്നില്‍ കൃത്യമായ പ്ലാനിംഗ് ഉള്ളതായാണ് കരുതുന്നത്. പുലര്‍ച്ചെ ഒന്നരയോടെ ഒരാള്‍ മതില്‍ ചാടിക്കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീടുകളിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ സ്‌ക്വാഡും നെടുപുഴ പൊലീസും സ്ഥലത്തെത്തി അന്വേഷണം ഊര്‍ജ്ജിതമാക്കി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.






