nctv news pudukkad

Theft

അടച്ചിട്ട വീട്ടില്‍ നിന്നും 55 പവന്‍ കവര്‍ന്നു

കൂര്‍ക്കഞ്ചേരിയില്‍ അടച്ചിട്ടിരുന്ന വീടിന്റെ വാതില്‍ തകര്‍ത്ത് 55 പവന്‍ സ്വര്‍ണം കവര്‍ന്നു. കൂര്‍ക്കഞ്ചേരി സ്വദേശി ഹസന്‍ അലിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മകന്റെ ശസ്ത്രക്രിയ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഹസന്‍ അലിയും കുടുംബവും കഴിഞ്ഞ ഒരാഴ്ചയായി എറണാകുളത്തെ ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച രാവിലെ കൂര്‍ക്കഞ്ചേരിയിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിലും സ്വര്‍ണം നഷ്ടപ്പെട്ടതായും അറിയുന്നത്. കവര്‍ച്ചയ്ക്ക് പിന്നില്‍ കൃത്യമായ പ്ലാനിംഗ് ഉള്ളതായാണ് കരുതുന്നത്. പുലര്‍ച്ചെ ഒന്നരയോടെ ഒരാള്‍ മതില്‍ ചാടിക്കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീടുകളിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തെ …

അടച്ചിട്ട വീട്ടില്‍ നിന്നും 55 പവന്‍ കവര്‍ന്നു Read More »

വടക്കേക്കര ക്ഷേത്രത്തിലെ വലിയ നിലവിളക്ക് മോഷണം: രണ്ട് അസം സ്വദേശികൾ പിടിയിൽ

അന്തിക്കാട് വടക്കേക്കര മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും ഓടിന്റെ വലിയ നിലവിളക്ക് മോഷ്ടിച്ച കേസിൽ രണ്ട് അസം സ്വദേശികൾ അറസ്റ്റിൽ. മൊറിഗോൺ സ്വദേശികളായ അബ്ദുൾ മജീദ് (36), അബ്ദുൾ ജലിക് (33) എന്നിവരെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ മോഷ്ടിച്ച നിലവിളക്ക് പെരിങ്ങോട്ടുകരയിലുള്ള സ്ക്രാപ്പ് കടയിൽ വിൽക്കാൻ കൊണ്ടുപോയതായിരുന്നു. എന്നാൽ, വിളക്കിന്റെ ഉറവിടത്തെക്കുറിച്ച് കടയിലെ മാനേജർ നസീമും മറ്റ് ജീവനക്കാരും ചോദിച്ചറിഞ്ഞപ്പോൾ, ഇത് ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ചതാണെന്ന് പ്രതികൾ സമ്മതിക്കുകയായിരുന്നു. തുടർന്ന് നസീമും ജീവനക്കാരും ചേർന്ന് നിലവിളക്ക് …

വടക്കേക്കര ക്ഷേത്രത്തിലെ വലിയ നിലവിളക്ക് മോഷണം: രണ്ട് അസം സ്വദേശികൾ പിടിയിൽ Read More »

കല്ലൂരിൽ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് 9 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; സിസിടിവി ഡിവിആറും മോഷ്ടിച്ചു

കല്ലൂര്‍ കോട്ടായിയില്‍ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് 9 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കല്ലൂര്‍ കോട്ടായി സ്വദേശി മഞ്ഞളി ജെയ്‌സന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പുറകുവശത്തെ രണ്ട് വാതിലുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. മുകളിലത്തെ നിലയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. ഒരു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 15 പവന്‍ ആഭരണങ്ങള്‍ മോഷ്ടാക്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. വീട്ടിലെ രണ്ട് നിരീക്ഷണ ക്യാമറകള്‍ തകര്‍ത്ത നിലയിലാണ്. നിരീക്ഷണ ക്യാമറയുടെ ഡിവിആറും മോഷ്ടാക്കള്‍ കവര്‍ന്നു. രണ്ടു നിലകളിലുമുള്ള അലമാരകള്‍ കുത്തി …

കല്ലൂരിൽ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് 9 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; സിസിടിവി ഡിവിആറും മോഷ്ടിച്ചു Read More »

വരാക്കര ഉണ്ണിമിശിഹാ പള്ളിയില്‍ മോഷണം

വരാക്കര ഉണ്ണിമിശിഹാ പള്ളിയില്‍ മോഷണം. പള്ളിയുടെ രണ്ട് കപ്പേളകൾക്ക് മുന്നിലുള്ള നാല് ഭണ്ഡാരങ്ങളുടെ താഴ് തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടേകാലിന് ബൈക്കിലെത്തിയ രണ്ടുപേര്‍ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഞായറാഴ്ച രാവിലെ പള്ളി അധികൃതര്‍ ഭണ്ഡാരങ്ങളിലെ പണം എടുക്കാന്‍ എത്തിയപ്പോഴാണ് ഭണ്ഡാരങ്ങൾ തുറന്ന നിലയില്‍ കണ്ടെത്തിയത്. പള്ളി അധികൃതര്‍ വരന്തരപ്പിള്ളി പൊലീസില്‍ പരാതി നല്‍കി.

മകളുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന സ്വർണം കവർന്നു; പേരാമംഗലത്ത് വീടിന്റെ വാതിൽ തകർത്ത് മോഷണം

പേരാമംഗലത്ത് തുണിക്കട ഉടമയുടെ വീട്ടിൽ വൻ കവർച്ച. പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിൽ നിന്ന് 50 പവൻ സ്വർണമാണ് മോഷണം പോയത്. മകളുടെ വിവാഹത്തിനായി വാങ്ങി സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. വീടിന്റെ പിൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. തുടർന്ന് വീടിന്റെ മറ്റ് വാതിലുകളും തകർത്തതായി പൊലീസ് അറിയിച്ചു. വീട്ടുകാർ ഇല്ലാത്ത സമയത്തായിരുന്നു മോഷണം. ഓണത്തിരക്ക് കാരണം ഷക്കീറും ഭാര്യയും മകളും കടയിലായിരുന്നു. പുലർച്ചെ ഒന്നരയോടെ ഷക്കീർ കടയിൽ നിന്ന് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. …

മകളുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന സ്വർണം കവർന്നു; പേരാമംഗലത്ത് വീടിന്റെ വാതിൽ തകർത്ത് മോഷണം Read More »

ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം; 19-കാരൻ റിമാൻഡിൽ

കൊടുങ്ങല്ലൂരിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് കാർഷിക ഉപകരണങ്ങൾ മോഷ്ടിച്ച കേസിൽ 19-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.എൻ പുരം സ്വദേശി പടിയത്ത് വീട്ടിൽ അബിജിത്ത് (19) ആണ് കൊടുങ്ങല്ലൂർ പൊലീസിന്റെ പിടിയിലായത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പുത്തൻപള്ളി ബീച്ച് റോഡിലുള്ള വീട്ടിൽ മെയ് 15 മുതൽ മെയ് 23 വരെയുള്ള ദിവസങ്ങളിലൊന്നിലാണ് കേസിനാസ്പദമായ മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 2 HP മോട്ടർ, പശു കറക്കുന്ന യന്ത്രം, കാർഷിക വിളകൾക്ക് മരുന്നടിക്കുന്ന …

ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം; 19-കാരൻ റിമാൻഡിൽ Read More »

വരന്തരപ്പിള്ളിയിൽ പെട്രോൾ പമ്പ് പൂട്ടുപൊളിച്ച് മോഷണം; 16,000 രൂപ കവർന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വരന്തരപ്പിള്ളി പെട്രോള്‍ പമ്പില്‍ മോഷണം. ഓഫിസില്‍ സൂക്ഷിച്ചിരുന്ന 16,000 രൂപയാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ് വരന്തരപ്പിള്ളി ഫ്യൂവല്‍സ് എന്ന പേരിലുള്ള പെട്രോള്‍ പമ്പില്‍ മോഷണം നടന്നത്. പമ്പ് ഓഫിസിന്റെ വാതില്‍ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നിരിക്കുന്നത്. മോഷണം നടത്തിയത് ഒരാള്‍ തനിച്ചാണെങ്കിലും പുറത്ത് സഹായികളുണ്ടായിരുന്നതായാണ് വിവരം. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭ്യമായിട്ടുണ്ട്. വരന്തരപ്പിള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെണ്ടോരില്‍ കഴിഞ്ഞ ദിവസം മോഷണം നടത്തിയതും സമാന സംഘം തന്നെയാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

പൂട്ടിക്കിടന്ന തീയറ്ററിൽ തകർപ്പൻ മോഷണം; ഒന്നര ലക്ഷത്തിന്റെ അലുമിനിയം കടത്താൻ ശ്രമിച്ച പ്രതി പിടിയിൽ!

ചാലക്കുടിയിൽ പൂട്ടിക്കിടന്ന തിയറ്റർ തകർത്ത് ലക്ഷക്കണക്കിന് രൂപയുടെ മോഷണം നടത്തിയ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. ചാലക്കുടി നഗരത്തിലെ ഐനിക്കൽ തിയറ്ററിൽ കയറി അലുമിനിയം സാമഗ്രികൾ മോഷ്ടിച്ച മൂർഷിദാബാദ് സ്വദേശി മുഹമ്മദ് സലിമിനെയാണ് തൃശൂർ റൂറൽ പോലീസ് പിടികൂടിയത്. മോഷണമുതലുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ വലയിലായത്. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു നാടകീയമായ മോഷണശ്രമം അരങ്ങേറിയത്. ചാലക്കുടി നോർത്തിൽ സ്ഥിതി ചെയ്യുന്ന ഐനിക്കൽ തിയറ്ററിന്റെ വാതിൽ തകർത്താണ് പ്രതി അകത്തുകയറിയത്. തിയറ്ററിനുള്ളിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയോളം വിലവരുന്ന …

പൂട്ടിക്കിടന്ന തീയറ്ററിൽ തകർപ്പൻ മോഷണം; ഒന്നര ലക്ഷത്തിന്റെ അലുമിനിയം കടത്താൻ ശ്രമിച്ച പ്രതി പിടിയിൽ! Read More »

പൂതിക്കൂളങ്ങര ക്ഷേത്രത്തിൽ ഭണ്ടാരക്കവർച്ച; ‘സ്ഥിരം പണി’യായ ചാലക്കുടി സ്വദേശി ബിബിൻ കുടുങ്ങി

കൊടകര വല്ലപ്പാടി പൂതിക്കൂളങ്ങര ക്ഷേത്രത്തിലെ ഭണ്ടാരങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. ചാലക്കുടി ഉറുമ്പൻകുന്ന് സ്വദേശി ബിബിനെയാണ് കൊടകര പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ഭണ്ടാര മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് വെളുപ്പിനായിരുന്നു ക്ഷേത്രത്തിൽ കവർച്ച നടന്നത്. ക്ഷേത്ര കോമ്പൗണ്ടിനുള്ളിലെ മൂന്ന് ഭണ്ടാരങ്ങളുടെ പൂട്ടു തകർത്താണ് ബിബിൻ പണം അപഹരിച്ചത്. ഭണ്ടാരങ്ങളിൽ ഉണ്ടായിരുന്ന ഏകദേശം ആറായിരം രൂപയോളം ഇയാൾ മോഷ്ടിച്ചു. മോഷണം നടന്ന വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ക്ഷേത്ര ഭാരവാഹികൾ കൊടകര …

പൂതിക്കൂളങ്ങര ക്ഷേത്രത്തിൽ ഭണ്ടാരക്കവർച്ച; ‘സ്ഥിരം പണി’യായ ചാലക്കുടി സ്വദേശി ബിബിൻ കുടുങ്ങി Read More »