ദേശീയപാത നന്തിക്കരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 2 യുവാക്കള്‍ക്ക് പരുക്കേറ്റു. ഒല്ലൂര്‍ സ്വദേശികളായ റിച്ചാര്‍ഡ്, എബിസണ്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
എറണാകുളം ഭാഗത്തു നിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡര്‍ മറികടന്ന് എതിര്‍ദിശയില്‍ വരികയായിരുന്ന ചരക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിഞ്ഞു. കാറിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
റിച്ചാര്‍ഡിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എബിസണെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇരുവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.






