nctv news pudukkad

കൊടുങ്ങല്ലൂരിൽ പള്ളിയിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

കൊടുങ്ങല്ലൂർ എറിയാട് ബീച്ച് പടിയത്ത് പള്ളിയിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസിൽ 42 മോഷണക്കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. കൊടുങ്ങല്ലൂർ കാര സ്വദേശി പ്ലാക്കപ്പറമ്പിൽ ഫൈസൽ (50) ആണ് കൊടുങ്ങല്ലൂർ പൊലീസിന്റെ പിടിയിലായത്.

​കഴിഞ്ഞ സെപ്റ്റംബർ 16-ന് രാത്രി 11 മണിക്കും 17-ന് രാവിലെ 8 മണിക്കും ഇടയിലാണ് പള്ളിയുടെ മുന്നിലുണ്ടായിരുന്ന ഭണ്ഡാരം കുത്തിപ്പൊളിച്ച് ഏകദേശം 7,000 രൂപ മോഷ്ടിച്ചത്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 42 മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ, വിവിധ കേസുകളിലായി 39 തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ആരാധനാലയങ്ങളിൽ മോഷണം നടത്തുന്നതും പോക്കറ്റടിയുമാണ് ഇയാളുടെ പ്രധാന രീതി. സ്ഥിരമായി സ്വന്തം വീട്ടിൽ താമസിക്കാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ, ഷോപ്പിംഗ് മാളുകൾ, മറ്റ് കെട്ടിടങ്ങളുടെ മുകൾനിലകൾ എന്നിവിടങ്ങളിൽ മാറിമാറി താമസിച്ചാണ് ഇയാൾ മോഷണങ്ങൾ നടത്തിവന്നിരുന്നത്.

​കൊടുങ്ങല്ലൂർ പൊലീസ് ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐ. അതുൽ മോഹൻ, എ.എസ്.ഐ. ജോസഫ്, എസ്.സി.പി.ഒ.മാരായ ഷമീർ, മിഥുൻ, ഗോപേഷ്, സി.പി.ഒ. എ. ഷെരീഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *